"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ശിൽപ ഷെട്ടിയെ കണ്ടുപഠിക്കൂ’; പാരീസ് ഫാഷൻ വീക്കിന് പിന്നാലെ ഐശ്വര്യ റായ്ക്കെതിരെ ബോഡിഷെയ്മിങ് | Aishwarya Rai body shaming

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Aishwarya Rai body shaming

പാരീസ് ഫാഷൻ വീക്കിൽ ലോറിയൽ പാരീസിന്റെ ലീഡ് അംബാസഡറായി എത്തിയ ഐശ്വര്യ റായ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ബോഡിഷെയ്മിങ്. ഫാഷൻ ഷോയിലെ ചിത്രങ്ങളും വിഡിയോകളും വൈറലായതിന് പിന്നാലെയാണ് ഐശ്വര്യയുടെ ശരീരഭാരം, മേക്കപ്പ്, വസ്ത്രധാരണം, സ്റ്റൈലിങ് എന്നിവയെ ലക്ഷ്യമിട്ട് ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയത്. (Aishwarya Rai body shaming)

സിറിയൻ ആഡംബര ബ്രാൻഡായ യാര ഷൂമേക്കർ ഡിസൈൻ ചെയ്ത കറുത്ത കോർസെറ്റ് വെൽവെറ്റ് ഗൗണാണ് ഐശ്വര്യ ധരിച്ചത്. ബർഗണ്ടി നിറത്തിലുള്ള മുടി വിടർത്തിയതിനൊപ്പം ഡയമണ്ട് ടിയാരയും അണിഞ്ഞിരുന്നു. ഇന്ത്യൻ ഫാഷൻ സ്റ്റൈലിസ്റ്റ് മോഹിത് റായിയുടെ നേതൃത്വത്തിലായിരുന്നു ലുക്ക് ഒരുക്കിയത്. റാംപിൽ നമസ്തേയും ചുംബനവും നൽകിയാണ് ഐശ്വര്യ എത്തിയത്. എന്നാൽ വസ്ത്രധാരണത്തെയും രൂപത്തെയും പരിഹസിച്ചുള്ള നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സൗന്ദര്യം നിലനിർത്താനോ ശരീരഭാരം നിയന്ത്രിക്കാനോ ഐശ്വര്യ ശ്രമിക്കുന്നില്ലെന്നായിരുന്നു ചിലരുടെ വിമർശനം. ഫേസ് യോഗ ചെയ്യണമെന്നും നടി ശിൽപ ഷെട്ടിയെ കണ്ടുപഠിക്കണമെന്നും സ്റ്റൈലിസ്റ്റിനെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള കമന്റുകളും ഉണ്ടായി. മുൻ വർഷങ്ങളിലെ ഫാഷൻ വീക്ക് ലുക്കുകൾ ആവർത്തിക്കുന്നുവെന്നും ചിലർ വിമർശിച്ചു.

അതേസമയം, ഇത്തരം കമന്റുകൾക്കെതിരെ വലിയൊരു വിഭാഗം രംഗത്തെത്തി. ഐശ്വര്യ റായ് അൻപത് കഴിഞ്ഞ സ്ത്രീയാണെന്നും പ്രായത്തിനനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ശരീരത്തെയും രൂപത്തെയും നിരന്തരം വിലയിരുത്തുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഒരാളുടെ ശരീരം എങ്ങനെ സൂക്ഷിക്കണമെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും പിന്തുണച്ചവർ പറഞ്ഞു. 2003ലാണ് ഐശ്വര്യ റായ് ലോറിയൽ പാരീസിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറാകുന്നത്. ബ്രാൻഡിന്റെ ആദ്യ ഇന്ത്യൻ നടി അംബാസഡറായ ഐശ്വര്യ കഴിഞ്ഞ 24 വർഷമായി കാൻസ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ ലോറിയൽ പാരീസിനെ പ്രതിനിധീകരിക്കുന്നുണ്ട്. ‘എക്‌സ്പ്രസ് യുവർ വർത്ത്’ എന്ന പ്രമേയത്തിലാണ് ഇത്തവണ പാരീസ് ഫാഷൻ വീക്കിൽ അവർ എത്തിയത്.

ഫാഷൻ വീക്കിന്റെ അവസാനഘട്ടത്തിൽ മറ്റ് ആഗോള ബ്രാൻഡ് അംബാസഡർമാർക്കൊപ്പം ഗായിക സെലിൻ ഡിയോണും വേദിയിലെത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ആഗോള വേദിയിൽ ഐശ്വര്യയുടെ സാന്നിധ്യത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങൾക്കിടെയാണ് അവരുടെ രൂപത്തെയും ശരീരത്തെയും ലക്ഷ്യമിട്ടുള്ള വിമർശനങ്ങളും ഉയർന്നത്.

Summary: Aishwarya Rai faced a fresh wave of body-shaming and criticism over her styling and appearance after appearing at Paris Fashion Week as L’Oréal Paris’ lead ambassador. While some social media users criticised her look and body, others defended the actor and criticised the focus on her appearance and age.

Get more updates from Pudukad News on Google