‘യുവമോർച്ച പ്രതിഷേധത്തിൽ പിന്നീട് പ്രതികരിക്കാം, തെരുവുനായ പ്രശ്നം 2 വർഷത്തിനകം പരിഹരിക്കും’: മന്ത്രി KM ഷാജി | KM Shaji

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ ശല്യം രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇതിനായുള്ള സമഗ്രമായ കർമ്മപദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാനത്ത് ‘നിർമലം’ എന്ന പേരിൽ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞത്തിന് തുടക്കമിടുമെന്നും മന്ത്രി അറിയിച്ചു.(KM Shaji Announces Stray Dog Solution Plan And Nirmalam Sanitation Campaign)
മാലിന്യ സംസ്കരണ മേഖലയിൽ ജെൻസി ആശയങ്ങൾ പ്രയോജനപ്പെടുത്തുകയും, മാലിന്യ നിർമാർജനത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുകയും ചെയ്യും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റുകളും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാൻ ക്യൂ.ആർ കോഡുകളും സ്ഥാപിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ മാതൃകാ പ്ലാന്റുകൾ നിർമ്മിച്ച് പ്രതിരോധിക്കുമെന്നും ബലം പ്രയോഗിച്ചല്ല പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ കാർ തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി കെ.എം. ഷാജി തയ്യാറായില്ല. പി.ആർ ചേംബറിൽ ഉദ്യോഗസ്ഥരെ ഒപ്പമിരുത്തി രാഷ്ട്രീയ വിഷയങ്ങളിൽ സംസാരിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പിന്നാലെ വാർത്താസമ്മേളന ഹാൾ വിടുകയായിരുന്നു.
Story Summary
Local Self Government Minister K.M. Shaji announced that Kerala’s stray dog issue will be resolved within two years and launched ‘Nirmalam’, a five-year sanitation drive. However, he evaded media queries regarding the recent Yuva Morcha protest and car controversy, adhering to IUML party directives to refrain from political comments during official briefings.




