"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പ്രേം കുമാര്‍-ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ശിവദ; റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

96′, ‘മെയ്യഴകന്‍’ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം സി. പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നടി ശിവദ ഡബ്ബിംഗ് പൂര്‍ത്തിയാക്കി.

 സോഷ്യല്‍ മീഡിയയിലൂടെ ശിവദ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

ഫഹദ് ഫാസിലും ശിവദയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രേം കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇരുവരുടെയും ആദ്യ പ്രോജക്ട് ആണ്.

വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഐഷരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ചേതന്‍, കരുണാകരന്‍, ഹരീഷ് ഉത്തമന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും റിലീസ് തിയതിയും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get more updates from Pudukad News on Google