പെരുവയിലെ ചിപ്പ് നിര്‍മാണ ഫാക്ടറിയിലെ തീ പിടുത്തും. 45 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. കമ്പ്യൂട്ടറുകളുടെ മദര്‍ബോര്‍ഡുകള്‍, ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പിയാണു കത്തി നശിച്ചത്. വില കൂടിയ മെഷീനറിയാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്

Current: മലയാളം

കോട്ടയം: പെരുവ കുന്നപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചിപ്പ് നിര്‍മാണ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 45 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. തലയോലപ്പറമ്പ് സ്വദേശി ആല്വിന് ജോര്‍ജ് അരയത്തിലിന്റെ ഉടമസ്ഥതയിലുള്ള പി.സി.ബി എന്ന കമ്പനിയാണു തീപിടിത്തത്തില്‍ പൂര്‍ണമായും നശിച്ചത്.
കമ്പ്യൂട്ടറുകളുടെ മദര്‍ബോര്‍ഡുകള്‍, ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിച്ചിരുന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചയോടെയാണു തീപിടിത്തമുണ്ടായത്.
മൂന്നു വര്‍ഷമായി സ്ഥാപനം പ്രവര്ത്തിച്ചുവരികയായിരുന്നുവെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ 27-ന് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കെയായിരുന്നു തീപിടിത്തമുണ്ടായത്.
എയര്‍ കണ്ടീഷനിങ് സംവിധാനത്തില്‍ നിന്നുണ്ടായ തകരാറാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




