"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മന്ത്രി ഒ.ജെ ജനീഷിനെതിരായ പ്രതിഷേധം. പയ്യന്നൂരിലെ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കണ്ണൂർ: മന്ത്രി ഒ.ജെ ജനീഷിനെതിരായ പ്രതിഷേധത്തിൽ പയ്യന്നൂരിലെ 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. മന്ത്രിയുടെ വാഹനം ആക്രമിച്ചതിന്‍റെ പേരിലാണ് കേസ്. സന്ദീപ് വാര്യർ എംഎൽഎയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ തളിപ്പറമ്പിൽ ജനീഷിന്‍റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഇന്ന് രാവിലെയാണ് ആക്രമിച്ചത്. കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുണ്ടായിരുന്നു.


കാറിൽ കല്ല് കൊണ്ട് ഇടിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുകയുണ്ടായി. സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പ്രജീഷ് ബാബു, അക്ഷയ് കെ കെ , അതുൽ രാജ്, സിദ്ധാർത്ഥ് , ബിനിൽ കൃഷ്ണൻ, കെ രമിത്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.


പിന്നാലെ പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിനെതിരെ പ്രതിഷേധമുയരുകയായിരുന്നു. വാഴ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. കാസർകോട് നീലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രയോഗമുണ്ടായി. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 

 

Get more updates from Pudukad News on Google