"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ | Pathanamthitta assault attempt news

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

Pathanamthitta assault attempt news

പത്തനംതിട്ട: വീടുകൾതോറും കയറിയിറങ്ങി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന യുവതികളെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ (Pathanamthitta assault attempt news). പുറമറ്റം വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്.

അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ആയുർവേദ ഉൽപ്പന്നങ്ങളുമായി വിൽപ്പനയ്ക്കെത്തിയ 18 വയസ്സുള്ള വയനാട് സ്വദേശിനിയെയും 20 വയസ്സുള്ള റാന്നി സ്വദേശിനിയെയുമാണ് പ്രതി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ കച്ചവടം നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ഇരുവരെയും പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിയത്.

വാഹനം ഓടിക്കുന്നതിനിടെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇരുവരും ബഹളംവച്ചതിനെ തുടർന്ന് വൈകിട്ട് 4.45ഓടെ തടിയൂർ ഭാഗത്ത് യുവതികളെ ഇറക്കിവിട്ടു.

തുടർന്ന് രാത്രിയോടെ യുവതികൾ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസും മുമ്പ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വടശ്ശേരിക്കര സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളയാളാണ് പ്രവീൺ ദാമോദരനെന്നും പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Summary :
A 30-year-old man was arrested in Pathanamthitta for allegedly forcing two young women selling Ayurvedic products into a vehicle and attempting to sexually assault them. Police said the accused threatened the women with a knife before leaving them at Thadiyoor after they raised an alarm.

Get more updates from Pudukad News on Google