"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘എന്നെ തടഞ്ഞതിന് കേസെടുക്കാൻ പറഞ്ഞിട്ടില്ല, പ്രതിഷേധം അതിരു കടക്കുന്നുണ്ടോ എന്ന് സമരക്കാർ ആലോചിക്കട്ടെ’: മന്ത്രി ഒ.ജെ. ജനീഷ് | Minister OJ Janeesh

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Minister OJ Janeesh

തിരുവനന്തപുരം: തനിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളിലും വാഹനം തടഞ്ഞ സംഭവത്തിലും പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. ഇത്തരം പ്രതിഷേധങ്ങൾ അതിരുകടക്കുന്നുണ്ടോ എന്ന് സമരക്കാർ തന്നെ ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.(Minister OJ Janeesh reacts to vehicle blockade amid ongoing protests in Kollam)

തന്നെ തടഞ്ഞതിന് പ്രത്യേകമായി കേസെടുക്കാൻ താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ സർക്കാർ വാഹനം തടയുമ്പോൾ പൊലീസ് സ്വാഭാവികമായും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് തിരിച്ചെത്തിയ മന്ത്രിക്കായി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ, ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധങ്ങൾക്കിടയിൽ മന്ത്രി ഇന്ന് കൊല്ലം സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേരള സന്ദർശന വേളയിൽ കൊല്ലത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധ പരമ്പരകൾക്ക് തുടക്കമായത്.

Story Summary

Minister OJ Janeesh addressed the blockade against his vehicle, stating that protesters should decide if their actions cross limits. Amid rising political tensions and widespread protests by Yuva Morcha, SFI, and DYFI, police have stepped up security in Thiruvananthapuram and Kollam for the minister and MP KC Venugopal.

Get more updates from Pudukad News on Google