ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം: അടൂർ പ്രകാശിൻ്റെ പരസ്യ വിമർശനത്തിൽ മുസ്ലിം ലീഗിനും കടുത്ത അതൃപ്തി? | Displeasure in UDF

Current: മലയാളം

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ നിലപാടിൽ മുന്നണിക്കുള്ളിൽ കടുത്ത അമർഷം. അടൂർ പ്രകാശിന്റെ വിമർശനങ്ങൾ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിലയിരുത്തൽ.(Displeasure in UDF over Adoor Prakash criticism against CM VD Satheesan)
അതിനിടെ, വിവാദങ്ങൾക്കിടയിലും ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം.കെ. മുനീറിന് നൽകാൻ മുന്നണിയിൽ നേരത്തെ തന്നെ ധാരണയായതാണെന്ന് ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മുന്നണി യോഗങ്ങൾ വിളിച്ചുചേർക്കാൻ ചുമതലയുള്ള കൺവീനർ തന്നെ പരസ്യമായി വ്യത്യസ്ത നിലപാട് പറഞ്ഞ് രംഗത്തെത്തിയത് ശരിയായില്ലെന്ന വികാരമാണ് ലീഗ് നേതൃത്വത്തിനുള്ളത്. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ പരസ്യ പ്രതികരണത്തിൽ വിവിധ നേതാക്കളും അതൃപ്തി വ്യക്തമാക്കി.
Story Summary
Muslim League has expressed strong displeasure over UDF Convener Adoor Prakash’s public criticism regarding consultations for the Administrative Reforms Commission Chairman post. Despite the internal rift, the government officially appointed Dr. MK Muneer as the Chairman of the Commission.




