"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ഇറാന് പങ്കുണ്ടാകാം, തെളിഞ്ഞാൽ കടുത്ത തിരിച്ചടി’: ട്രംപ് | Trump hints Iran link

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Trump hints Iran link

വാഷിംഗ്ടൺ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് ആക്രമണം നടത്തിയ സംഭവത്തിന് പിന്നിൽ ഇറാന് പങ്കുണ്ടാകാമെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തിൽ ഇറാന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘അതെ’ എന്ന് പറയാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് തെളിഞ്ഞാൽ രാജ്യം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Trump hints Iran link in flydubai flight attack Netanyahu says too early to confirm)

എന്നാൽ, സഹപൈലറ്റിന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോഴത്തെ ഘട്ടത്തിൽ അത്തരം നിഗമനങ്ങളിൽ എത്താൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. പ്രതിക്ക് കടുത്ത ഇസ്ലാമിക തീവ്രവാദ പ്രത്യയശാസ്ത്ര സ്വാധീനമുണ്ടായിരുന്നുവെന്നും എന്നാൽ ഇറാന്റെ പങ്കിനെക്കുറിച്ച് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തത വരുത്താൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ്, പ്രധാന പൈലറ്റായ ഇന്ത്യൻ പൗരൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആക്രമിച്ച് വിമാനം അട്ടിമറിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്ന് സഹായമഭ്യർത്ഥിച്ച് ദുരന്തം ഒഴിവാക്കിയ സ്മിത് മച്ഛാറിനെ ട്രംപും നെതന്യാഹുവും നരേന്ദ്ര മോദിയും ‘റിയൽ ഹീറോ’ എന്ന് വിശേഷിപ്പിച്ചിരുന്നു. യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്നാണ് സഹപൈലറ്റിനെ കീഴടക്കിയത്. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.

Story Summary

US President Donald Trump hinted that Iran might be linked to the flydubai flight FZ1073 incident, where an Omani co-pilot attempted to crash the Tel Aviv-bound plane. However, Israeli Prime Minister Benjamin Netanyahu stated it is too early to link the radicalised co-pilot to Iran, while praising Indian Captain Smit Machchhar for his heroism.

Get more updates from Pudukad News on Google