"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഉറപ്പായും വരും… യാത്രയ്ക്കിടെ മണർകാട് നാലുമണിക്കാറ്റിൽ വാഹനം നിർത്തി തൊഴിലാളികളോട് കുശലാന്വേഷണം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. തിരക്കൊഴിഞ്ഞൊരു ദിവസം നാലുമണിക്കാറ്റിൽ എത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് തൊഴിലാളികൾ. ഉറപ്പായും വരുമെന്നു വാക്കു നൽകി മുഖ്യമന്ത്രി

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: മണർകാട് നാലുമണിക്കാറ്റിലൂടെ രാത്രിയിൽ വാഹനം കടന്നുപോകവേ, റോഡരികിൽ അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്ന തൊഴിലാളികളെ കണ്ട് വാഹനം നിർത്തി കുശലം പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ.  യാത്രയുടെ തിരക്കുകൾക്കിടയിലും തങ്ങളെ കാണാൻ വാഹനം നിർത്തിയതിൽ തൊഴിലാളികൾ വലിയ സന്തോഷം പങ്കുവെച്ചു.

തിരക്കൊക്കെ കഴിഞ്ഞ് സമയമുള്ളപ്പോൾ വീണ്ടും വരണമെന്നും ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും ഇവിടുത്തെ തൊഴിലാളി സ്ത്രീകൾ പറഞ്ഞപ്പോൾ “തീർച്ചയായും ഞാൻ ഒരു ദിവസം വരാം, മറക്കില്ല” എന്നും മുഖ്യമന്ത്രി   ഉറപ്പുനൽകി.

സാറിനെ നേരിട്ട് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ, നിങ്ങളെ കാണാൻ സാധിച്ചതിൽ തനിക്കും സന്തോഷമുണ്ടെന്ന് വി.ഡി. സതീശൻ മറുപടി നൽകി. അല്പനേരം സൗഹൃദം പങ്കുവെച്ച ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്.

സംസ്ഥാനത്ത് ആദ്യമായി മാലിന്യ പ്രശ്നത്തിന് പരിഹാരമായി വഴിയോര വിനോദ സഞ്ചാര കേന്ദ്രമെന്ന ആശയം ആവിഷ്കരിച്ച്  നടപ്പാക്കിയത് മണർകാട് നാലുമണി കാറ്റിലായിരുന്നു. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ചെറിയ നാടൻ ഭക്ഷണക്കടകളും തട്ടുകടകളും ഇവിടെയുണ്ട്. നാടൻ പലഹാരങ്ങളും ചായയും ലഭിക്കും. 

ഇരുവശത്തും പച്ചപ്പരധാനമായ പാടശേഖരങ്ങളും തണുത്ത കാറ്റും ഉള്ളതിനാൽ വൈകുന്നേരങ്ങളിൽ ആളുകൾ ധാരാളമായി ഇവിടെയെത്തുന്നുണ്ട്

Get more updates from Pudukad News on Google