Skip to content
November 19, 2026
⌕

മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുത്. ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണ: പ്രകാശ് രാജ്

October 2, 2026
Share this post to

മഹാത്മാ​ ​ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ‍ അദ്ദേഹത്തെ വധിച്ച വ്യക്തിയെ വാഴ്ത്തുന്ന ചില ​ഗുണ്ടകൾ ഇവിടെയുണ്ടെന്ന് മറക്കരുതെന്ന് നടൻ പ്രകാശ് രാജ്.


മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച കോക്രോച്ച് പാർട്ടിക്ക് പിന്തുണ അറിയിച്ച് പങ്കുവച്ച വിഡിയോയിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.


അവകാശങ്ങൾക്ക് വേണ്ടിയുള്ള സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാനും വിഡിയോയിലൂടെ പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രി ജെൻ സി തലമുറയെ അഭിസംബോധന ചെയ്യുന്നതിനെ അനുകരിച്ച് ‘ഹായ് ഫ്രണ്ട്സ്’ എന്നു പറഞ്ഞു കൊണ്ടാണ് പ്രകാശ് രാജിന്റെ വിഡിയോ ആരംഭിക്കുന്നത്.


“ഗാന്ധി ജയന്തി ആശംസകൾ. ഇത് ബാപ്പുവിന്റെ ദിനമാണ്. എന്നാൽ നമ്മൾ ഈ ദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ മഹാത്മാവിനെ വധിച്ച ഗോഡ്‌സെയെ വാഴ്ത്തുന്ന ചില ഗുണ്ടകൾ ഉണ്ടെന്ന് നമ്മൾ മറക്കരുത്. എസ്ഐആർ വഴി നമ്മുടെ പൗരത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അതേ ഗുണ്ടകളാണിവർ.

പക്ഷേ, ഈ രാജ്യത്തെ യുവജനങ്ങൾ, പൗരസമൂഹം, ഈ പാറ്റകൾ ഇത് സംഭവിക്കാൻ അനുവദിക്കില്ല. ഈ ദിനത്തിൽ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിൽ നേഹ ബോറ അതിന് നേതൃത്വം നൽകുന്നു. മുംബൈയിൽ പാറ്റകൾ തിരിച്ചെത്തിയിരിക്കുന്നു. പോകുക.

Get more updates from Pudukad News on Google