ലിവർപൂളിൽ കലയുടെ പൂരക്കാഴ്ച; യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് ഉദ്ഘാടനം ചെയ്യും

🌐 Select your Language:
Current: മലയാളം
Current: മലയാളം

ലിവർപൂൾ: കലയുടെ വർണ്ണവിസ്മയങ്ങളും പ്രതിഭകളുടെ ആവേശകരമായ മാറ്റുരയ്ക്കലുമായി നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാമാമാങ്കം യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ലിവർപൂളിൽ അരങ്ങേറും.
ലിവർപൂളിലെ ബ്രോട്ടൻ ഹാൾ കാത്തലിക് സ്കൂൾ അങ്കണത്തിൽ വിവിധ വേദികളിലായി നടക്കുന്ന കലാമേള, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ, യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.
ദേശീയ സമിതിയംഗം ബിജു പീറ്റർ വിശിഷ്ടാതിഥിയാകും.
റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിക്കും. കാലാമേള കോർഡിനേറ്റർ രാജീവ് സി പി നന്ദിയർപ്പിക്കും.
കലാമേളയോടനുബന്ധിച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ നാഷണൽ പി.ആർ ഒ ആൻഡ് മീഡിയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, യുക്മ സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൺ തോമസ്, തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരയ്ക്കുന്നത്. കൂടുതൽ അസോസിയേഷനുകളും മത്സരാർത്ഥികളും ഇക്കുറി കലാമേളയുടെ ഭാഗമാകുമെന്നാണ് റീജിയണൽ കമ്മിറ്റി വിലയിരുത്തിയിട്ടുള്ളത്. അന്നൂറിലധികം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നതോടെ ലിവർപൂൾ മലയാളികൾക്ക് ആവേശം നിറഞ്ഞ ഒരു കലാദിനത്തിനാണ് വേദിയാകുന്നത്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ കലാവിഭാഗങ്ങളിലെ മത്സരങ്ങൾ വ്യത്യസ്ത വേദികളിലായി അരങ്ങേറും.
രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുകയും വൈകുന്നേരം 6 മണിയോടെ മത്സരങ്ങൾ അവസാനിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കലാമത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികളെ കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. ഇതോടൊപ്പം ഭാഷ കേസരി പട്ടം, നാട്യറാണി പട്ടം എന്നീ പുരസ്കാരങ്ങളും നൽകും.
വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം ദേശീയതലത്തിലേക്ക് മുന്നേറാനുള്ള അവസരവും റീജിയണൽ കലാമേള ഒരുക്കുന്നു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിയണൽ കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന മലയാളി പുതുതലമുറയ്ക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും മലയാളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തുനിൽക്കാനും കലാമേളകൾ മികച്ച അവസരമാണ് ഒരുക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പ്രായവിഭാഗങ്ങളിലുള്ള കലാപ്രതിഭകൾ ഒരേ വേദിയിൽ ഒത്തുചേരുന്നതോടെ നോർത്ത് വെസ്റ്റ് മലയാളി സമൂഹത്തിന്റെ വലിയൊരു സാംസ്കാരിക സംഗമം കൂടിയായി കലാമേള മാറും. കലാപ്രകടനങ്ങൾ നേരിൽ കണ്ടാസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നോർത്ത് വെസ്റ്റിലെ മുഴുവൻ മലയാളികളെയും കലാമേളയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കും സുഗമമായി പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ വിവിധ വേദികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളിലായി ഒരേസമയം മത്സരങ്ങൾ നടക്കുന്നതിനാൽ സമയബന്ധിതമായി കലാമേള പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളും സംഘാടകർ നടത്തിയിട്ടുണ്ട്.
റീജിയണൽ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകൾക്ക് ദേശീയ വേദിയിലേക്കും അവസരം ലഭിക്കും. റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളും ലഭിക്കുന്നവർക്കാണ് നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
അതിനാൽ തന്നെ വിജയകിരീടത്തിനൊപ്പം ദേശീയ കലാമേളയിലേക്കുള്ള പ്രവേശനവും ലക്ഷ്യമിട്ടുള്ള ആവേശകരമായ മത്സരങ്ങൾക്കാണ് ലിവർപൂൾ നാളെ സാക്ഷ്യം വഹിക്കുക.
കലാമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കായി സ്കൂളിന്റെ അങ്കണത്തിൽ തന്നെ വിപുലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. സ്കൂൾ കോമ്പൗണ്ടിലെ പ്രോട്ടോകോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ട് പ്രോട്ടോകോൾ അനുസരിച്ച് മദ്യം, സിഗരറ്റ് എന്നിവ പരിപാടി നടക്കുന്ന സ്ഥലത്ത് പൂർണമായും നിഷിദ്ധമാണ്.
രുചിവിരുന്നുമായി മദർ ഇന്ത്യ കിച്ചൻ
കലാമേളയുടെ ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടാൻ മദർ ഇന്ത്യ കിച്ചൻ ഒരുക്കുന്ന വിപുലമായ ഭക്ഷണശാല ദിവസം മുഴുവൻ വേദിയിൽ പ്രവർത്തിക്കും. മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും കലാസ്വാദകർക്കുമായി ഭക്ഷണശാലയുടെ സേവനം ദിവസം മുഴുവൻ ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നൂറിലധികം മത്സരാർത്ഥികൾ, വിവിധ വേദികളിലായി അരങ്ങേറുന്ന കലാമത്സരങ്ങൾ, കലാതിലക-കലാപ്രതിഭ പട്ടങ്ങൾക്കായുള്ള പോരാട്ടം, ദേശീയ കലാമേളയിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ എന്നിവയോടെ യുക്മ ഡോ. സൈമൺസ് അക്കാദമി നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ ലിവർപൂളിൽ കലയുടെ പൂരക്കാഴ്ചയൊരുക്കും.
കലാമേളയുടെ സ്പോൺസർസ്
ടൈറ്റിൽ സ്പോൺസർ – ഡോ. സൈമൺസ് അക്കാദമി (Dr. Simon’s Academy )
സ്പോൺസേഴ്സ് –
മദർ ഇന്ത്യ കിച്ചൻ (Mother India Kitchen )
പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors)
ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts &Registered Auditors)
റോസ്റ്റർ കെയർ (Roster Care)
ഏലൂർ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK)
എൽ ടി സി ഗ്ലോബൽ കൺസൾട്ടൻസി (LTC Global Consultancy)
ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care)
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket )
ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing and Jewelry)
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ്സ് (LifeLine Protect Limited )
ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ
(Click to Bring Groceries,Manchester )
ജോവൻ പെർഫ്യൂംസ് (Joven Perfume)
ബുക്ക് ബോക്സ് യു കെ (Book Box UK )
വിഷ്വൽ പാർട്ണർ : ANF
സോഫ്റ്റ്വെയർ പാർട്ടണർ : ജെ എം പി സോഫ്റ്റ് വെയർ (JMP Software )
മീഡിയ പാർട്ടണർ – UUKMA News
കാറ്ററിംഗ് പാർട്ടണർ : Mother India Kitchen
ഫോട്ടോഗ്രാഫി പാർട്ണർ :
ജീവൻ ഫോർ യു ഫോട്ടോഗ്രാഫി
(Jeevan4u)
ഇവൻറ് സപ്പോർട്ടേഴ്സ് :
UUKMA Nurses Forum (UNF),
UUKMA Charity Foundation,
UUKMA She Leads,
UUKMA Youth,
UUKMA Samsakarika Vedi,
UUKMA Malayalam Academy.
കലാമേള കുറ്റമറ്റതും ഭംഗിയായും നടത്തുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി
നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ്, കലാമേള കോഓർഡിനേറ്റർ രാജീവ് സി പി എന്നിവർ അറിയിച്ചു.
കലാമേള വേദിയുടെ വിലാസം:
BROUGHTON HALL CATHOLIC HIGH SCHOOL,
YEW TREE LN WEST DERBY,
LIVERPOOL, L12 9HJ
Get more updates from Pudukad News on Google




