"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

എംജിഒസിഎസ്എം രാജ്യാന്തര സമ്മേളനം ബെംഗളൂരുവിൽ ഒക്ടോബര്‍ 18 മുതല്‍ 20 വരെ

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ 118 -ാമത് വാർഷിക കോൺഫറൻസ് ബെം​ഗളൂരു മാർ ഗ്രിഗോറിയോസ് ദയാഭവനിൽ ഒക്ടോബർ 18 മുതൽ 20 വരെ നടക്കും. 

മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. എം.ജി.ഒ.സി.എസ്.എം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ.ടോം ഉഴുന്നാലിൽ മുഖ്യാതിഥിയാകും.

രാജ്യാന്തര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. 

എംജിഒസിഎസ്എം പ്രസിഡന്റ്  ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ , ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ്, ഫാ. ജോബു ജേക്കബ് ജോൺ, ഡോ. ജേക്കബ് ജോൺ, അലക്സ് പി. ഷിജു,  എബി കെ. അനി എന്നിവർ  സംബന്ധിച്ചു.

Get more updates from Pudukad News on Google