"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തു. ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദിച്ചതായി പരാതി

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശ്ശൂർ: സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ ചേർന്ന് മർദിച്ചതായി പരാതി. എകെപി ജംഗ്ഷൻ സ്വദേശി ബൈജു കൃഷ്ണദാസി(49)നാണ് മർദനമേറ്റത്. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് എഴരയോടെ ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൻ്റെ മുന്നിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഹോട്ടലിലേക്ക് എത്തിയ നേതാക്കൾ മർദിച്ചെന്നും ഇവിടെയുണ്ടായിരുന്ന കുപ്പി എടുത്ത് തലയ്ക്കടിച്ചെന്നുമാണ് പരാതി. 

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു.

Get more updates from Pudukad News on Google