"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മെസിയുടെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ പിണറായി സർക്കാരിലെ സ്പോർട്സ് മന്ത്രി പ്രതിയാവും. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും കുരുക്ക്. സർക്കാർ തീരുമാനമെടുക്കും മുൻപ് സ്പോൺസറെ ഉറപ്പിച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറുമൊപ്പിട്ടു. കുരുക്കാവുമെന്നായതോടെ കരാറിന്റെ വിവരങ്ങൾ സർക്കാർ ഫയലിൽ നിന്ന് മുക്കി. മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിലുപയോഗിച്ച് ആശയവിനിമയങ്ങൾ. സ്പെയിനിലേക്കുള്ള യാത്രയും ദുരൂഹം. ചോദ്യംചെയ്യൽ പോലും നിഷേധിച്ച് മുൻമന്ത്രിയുടെ തരികിട

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ കോടികളുടെ തട്ടിപ്പിൽ പിണറായി സർക്കാരിലെ സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രതിയാവും.

പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനും പ്രതിയായേക്കും. മന്ത്രിക്കു വേണ്ടി ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറിയാണ്.

 ഇരുവരും ഈ ഇടപാടിൽ നേരിട്ട് പങ്കാളികളായെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. മൂന്നു മണിക്കൂറാണ് മുൻമന്ത്രിയെ എസ്.ഐ.ടി ചോദ്യംചെയ്തത്.

വിശദമായ ചോദ്യംചെയ്യൽ വീണ്ടുമുണ്ടാവു മെന്ന് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. ചോദ്യംചെയ്തെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചിട്ടും അങ്ങനെയൊരു സംഭവമേയില്ലെന്ന് കള്ളം പറയുകയാണ് മുൻമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും.

 പണമിടപാടുകളെക്കുറിച്ചും സ്പോൺസറെ തിരഞ്ഞെടുത്ത തിനെക്കുറിച്ചും അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കിയതിനെക്കുറിച്ചും അബ്ദുറഹിമാനോട് എസ്.ഐ.ടി ചോദിച്ചു.

സർക്കാർ ഉത്തരവിറങ്ങും മുൻപ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി എങ്ങനെ കരാറൊപ്പിട്ടു, കരാറിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാക്ഷിയായി ഒപ്പിട്ടത് മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നോ, പൊലീസ് സംരക്ഷണമടക്കം നൽകുമെന്ന് സ്വകാര്യ കരാറിൽ എഴുതിച്ചേർത്തത് ആരുടെ ഉറപ്പിലാണ് എന്നിങ്ങനെയും ചോദ്യങ്ങളുണ്ടായി.

ആശയവിനിമയങ്ങൾക്ക് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിലുപയോഗിക്കാൻ ആരാണ് അനുമതി നൽകിയത്, സർക്കാർ ഉത്തരവിറക്കും മുൻപ് ഒപ്പിട്ട കരാർ പിന്നീട് സർക്കാർ ഫയലുകളിൽ നിന്ന് അപ്രത്യക്ഷമായത് എങ്ങനെയും ചോദിച്ചു.

 സ്പെയിൻ യാത്രയുടെ വിവരങ്ങളും തേടി. വിദേശയാത്ര മുൻകൂർ അനുമതി വാങ്ങി ചട്ടപ്രകാരമാണ് നടത്തിയതെന്ന് അബ്ദുറഹിമാൻ മൊഴി നൽകി.

 അതേസമയം, സർക്കാർ അനുമതിക്ക് മുൻപ് സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ കരാറിനെപ്പറ്റി അവ്യക്തമായ മൊഴിയാണ് അബ്ദുറഹിമാൻ നൽകിയതെന്നാണ് സൂചന.

സ്പോൺസറായ ആന്റോ അഗസ്റ്റിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മെസിയെ എത്തിക്കുന്നതിൽ സർക്കാർ പരിപാടിയെന്ന രീതിയിലുള്ള ഇടപെടലാണ് താൻ നടത്തിയതെന്ന് വി.അബ്ദുറഹിമാൻ മൊഴി നൽകി.

സ്വകാര്യ കമ്പനിക്കു വേണ്ടി ചട്ടം മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. ചോദ്യാവലി തയ്യാറാക്കിയായിരുന്നു അബ്ദുറഹിമാനെ എസ്.ഐ.ടി ചോദ്യംചെയ്തത്.

തട്ടിപ്പിൽ കേന്ദ്രഏജൻസികളുടെ അന്വേഷണത്തിന് എസ്.ഐ.ടി ശുപാർശ ചെയ്യും. കള്ളപ്പണ ഇടപാടും വിദേശ നാണ്യ വിനിമയ ചട്ടവുമുള്ളതിനാലാണിത്.

 കള്ളപ്പണ ഇടപാട് ഇ.ഡി അന്വേഷിക്കാനാണ് ശുപാർശ. സ്പോൺസർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കാം.

വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുള്ളതിനാൽ സി.ബി.ഐയ്ക്കും വഴിതുറന്നേക്കും.

 ദൂരൂഹ പണമിടപാടുകൾ റിസർവ് ബാങ്ക് അന്വേഷിക്കണമെന്ന് ശുപാർശ ചെയ്തേക്കും.

സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ ജി.എസ്.ടി വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തേക്കുള്ള സാമ്പത്തിക കൈമാറ്റം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് പരിമിതികളുള്ളതിനാലാണ് കേന്ദ്ര ഏജൻസികളെ ചുമതലപ്പെടു ത്തണമെന്ന് ശുപാർശ ചെയ്യുക. 

എസ്.ഐ.ടി ഉടൻ ഡിജിപിക്ക് ശുപാർശ നൽകും. ഡി.ജി.പി ഇത് ആഭ്യന്തര വകുപ്പിന് കൈമാറും.

തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ ഉന്നതരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

എസ്.ഐ.ടി സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയുടെ മൊഴിയെടുത്തിട്ടുണ്ട്.

സ്‌പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഒപ്പുവെച്ച കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയാണ്. 

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കും മുൻപേ ഒപ്പുവെച്ച കരാറിൽ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സാക്ഷിയായത് ചട്ടലംഘനമാണ്. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റായല്ല, മുൻകാല ഫുട്ബോൾ താരമെന്ന നിലയിലാണ് നടപടിക്രമങ്ങളുടെ ഭാഗമായതെന്ന് ഷറഫലി മൊഴി നൽകിയെന്നറിയുന്നു.

Get more updates from Pudukad News on Google