റെക്കോർഡ് വേഗത്തിൽ വന്ദേ ഭാരത്: ചെനാബ്, അഞ്ചി പാലങ്ങൾ വഴി 100 കിലോമീറ്റർ വേഗതയിൽ പറന്ന് റെയിൽവേയുടെ അഭിമാനം! | Vande Bharat Express

Current: മലയാളം

ജമ്മു: ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യ കേബിൾ സ്റ്റേഡ് റെയിൽ പാലമായ അഞ്ചി ഖാഡിലൂടെയും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കുതിച്ച് വന്ദേ ഭാരത് എക്സ്പ്രസ്. കട്ര-ബനിഹാൾ 111 കിലോമീറ്റർ ബ്രോഡ് ഗേജ് പാതയിലെ പരമാവധി വേഗത 100 കിലോമീറ്ററായി ഉയർത്തിയതിനെ തുടർന്നാണ് ഈ ചരിത്ര നേട്ടം. വടക്കൻ റെയിൽവേയുടെ ജമ്മു ഡിവിഷന് കീഴിൽ നടന്ന പരീക്ഷണ ഓട്ടം വിജയിച്ചതോടെ ഉദ്ദംപൂർ-ശ്രീനഗർ-ബരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതി മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിട്ടു.(Vande Bharat Express Crosses World Highest Chenab Bridge At 100 Kmph Speed)
മുമ്പ് മണിക്കൂറിൽ 75 കിലോമീറ്റർ വേഗത അനുവദിച്ചിരുന്ന കട്ര-ബനിഹാൾ പാതയിലാണ് ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വേഗത വർദ്ധിപ്പിച്ചത്. വേഗത കൂട്ടിയതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ കാര്യമായ കുറവുണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വന്ദേ ഭാരത് പാലത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഹിമാലയൻ പർവ്വതനിരകളിലെ ദുർഘടമായ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന കട്ര-ബനിഹാൾ പാതയിൽ 33 തുരങ്കങ്ങളും അത്യാധുനിക പാലങ്ങളുമാണുള്ളത്. 2025 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ര-ശ്രീനഗർ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. പാതയിലെ സുരക്ഷ ഉറപ്പാക്കി വേഗത ഉയർത്തിയത് കാശ്മീർ താഴ്വരയിലേക്കുള്ള ട്രെയിൻ ഗതാഗതം കൂടുതൽ വേഗമേറിയതും സുരക്ഷിതവുമാക്കും.
Story Summary
In a major operational milestone, the Vande Bharat Express crossed the world’s highest Chenab Railway Bridge and the Anji Cable-Stayed Bridge at 100 kmph. The speed on the technically challenging 111-km Katra-Banihal section was officially enhanced following safety approvals. This speed boost is set to significantly cut travel time and enhance connectivity between the Kashmir Valley and the rest of India.




