"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

AICCയെ കാണാൻ അടൂർ പ്രകാശ്, പിന്നിൽ ഉന്നത നേതൃത്വത്തിൻ്റെ പിന്തുണയെന്ന് ഒരു വിഭാഗം: ചേരിപ്പോരിൽ വലഞ്ഞ് UDF | Adoor Prakash

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Adoor Prakash

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടപ്പിലാക്കിയ പരസ്യ പ്രതികരണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിലെയും മുന്നണിക്കുള്ളിലെയും ഗ്രൂപ്പ് പോര് കൂടുതൽ കനക്കുന്നു. താൻ തനിച്ചാണ് കാര്യങ്ങൾ പറഞ്ഞതെനന്ന് അടൂർ പ്രകാശിന്റെ വാദം.(Adoor Prakash, Kerala Congress Internal Rift Deepens Over UDF Convener)

എന്നാൽ വി.ഡി. സതീശൻ അനുകൂലികൾ ഇത് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെ ശക്തമായ പിന്തുണയുണ്ടെന്നാണ് ഇവർ വിഭാഗം വിലയിരുത്തുന്നത്.

പാർട്ടി പുനഃസംഘടന വൈകിപ്പിക്കുന്നതടക്കം ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിഷയം എ.ഐ.സി.സിക്ക് മുന്നിലെത്തിച്ച് കാര്യങ്ങൾ ബോധിപ്പിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കം. മുന്നണി യോഗങ്ങൾ ചേരുന്നില്ലെന്ന പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഹൈക്കമാൻഡിനെ നേരിട്ട് കണ്ടേക്കും.

Story Summary

The internal rift within Kerala Congress has escalated following public criticism by UDF Convener Adoor Prakash regarding the functioning of the front. While the V.D. Satheesan faction suspects high-level backing behind Adoor Prakash’s statements and plans to counter it as a disciplinary breach, the opposition group is taking their grievances over lack of front coordination to the AICC in Delhi.

Get more updates from Pudukad News on Google