"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാസർഗോഡ് കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ ദുരന്തം: 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം | Borewell Truck Overturns

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Borewell Truck Overturns

കാസർഗോഡ്: ജില്ലയിലെ വെസ്റ്റ് എളേരി വരക്കാട് നിയന്ത്രണം വിട്ട കുഴൽകിണർ ഡ്രില്ലിങ് വാഹനം വാടകവീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഇരുവരും വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളാണ്.(Borewell Truck Overturns Onto House In Kasaragod West Eleri Two Dead)

പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. വരക്കാട് സ്വദേശി ജെയ്സണും കുടുംബവും താമസിച്ചിരുന്ന വാടകവീടിന് മുകളിലേക്കാണ് ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞത്. ചൂടുകാലമായതിനാൽ വീട്ടുകാർ എല്ലാവരും ഹാളിനുള്ളിലായിരുന്നു ഉറങ്ങിയിരുന്നത്.

വാഹനത്തിന്റെ ഭാരമേറിയ ക്രെയിൻ ഭാഗം ടെറസിൽ തട്ടിനിന്നതിനാൽ വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Story Summary

Two migrant workers from Madhya Pradesh and Chhattisgarh died after a borewell drilling vehicle overturned onto a house in West Eleri, Kasaragod. The accident occurred around 2 AM when the vehicle lost control on a steep slope and fell onto a rented home. While the residents inside narrowly escaped unhurt, both workers aboard the vehicle succumbed to severe head injuries.

Get more updates from Pudukad News on Google