"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പഞ്ചാബിലെ താരൺ തരൺ അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന: ബി.എസ്.എഫിന്റെ കർശന മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ പൗരന്മാരെ വെടിവെച്ചുകൊന്നു; സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

താരണ്‍ താരണ്‍: പഞ്ചാബിലെ തരണ്‍ തരണ്‍ അതിര്‍ത്തി മേഖലയിലൂടെ ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ പൗരന്മാരെ അതിര്‍ത്തി രക്ഷാ സേന വധിച്ചു. 


ഭിഖിവിന്‍ഡ് മേഖലയിലെ രജോക്കെ ബോര്‍ഡര്‍ ഔട്ട്പോസ്റ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പാകിസ്ഥാന്‍ ഭാഗത്തുനിന്ന് എത്തിയ ഏകദേശം 25-26 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന മൂന്നംഗ സംഘം ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപത്തേക്ക് കടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ട ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇവരോട് തിരികെ പോകാന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 


എന്നാല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘത്തിലെ രണ്ടുപേര്‍ കാടുകളില്‍ മറഞ്ഞുനിന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാന്‍ മുതിര്‍ന്നതോടെ സേന വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെയ്പ്പില്‍ രണ്ട് പാകിസ്ഥാന്‍ സ്വദേശികളും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായി ഭിഖിവിന്‍ഡ് ഡി.എസ്.പി അതുല്‍ സോണി സ്ഥിരീകരിച്ചു.


സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ വെടിവെയ്പ്പ് ആരംഭിച്ചതോടെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് സ്‌ഫോടകവസ്തുക്കളോ മദ്യമോ ആയുധങ്ങളോ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.


മേഖലയില്‍ ബി.എസ്.എഫും പഞ്ചാബ് പോലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Get more updates from Pudukad News on Google