"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘രാത്രി 9:30ന് മുമ്പ് ഹോസ്റ്റലിൽ കയറാത്തതിന് നോട്ടീസ്’; വിദ്യാർഥികളോട് പ്രതികാരനടപടിയുമായി പൂക്കോട് സർവകലാശാല

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ രാപ്പകൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സർവകലാശാല അധികൃതർ. 

രാത്രി 9.30ന് മുൻപ് ഹോസ്റ്റലിൽ പ്രവേശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾക്ക് നേരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം ഡീനിന് മുൻപാകെ രേഖാമൂലം വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കൽ, രക്ഷിതാക്കളെ വിവരമറിയിക്കൽ, സസ്പെൻഷൻ ഉൾപ്പെടെ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.  

10 മുതൽ 20 വരെ വിദ്യാർഥികൾക്ക് മാത്രം കിടക്കാൻ സാധിക്കുന്ന ഡോർമിറ്ററികളിൽ 40-ഉം 50-ഉം വിദ്യാർഥികളെ താമസിപ്പിച്ചുകൊണ്ടാണ് നൂറോളം വരുന്ന വിദ്യാർഥികളിൽ നിന്ന് 24,000 രൂപ വീതം ഈടാക്കുന്നത്. 

2024 ബാച്ച് വരെ കുറഞ്ഞ തുകയായിരുന്ന ഫീസാണ് 2025 ബാച്ചിന്റെ തുടക്കത്തിൽ ഒറ്റയടിക്ക് 24,000 രൂപയായി വർധിപ്പിച്ചത്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയിലാണ് ഈ തുക ഈടാക്കുന്നത്. 

എന്നാൽ വിഷയത്തിൽ മറുപടി പറയാനോ ചർച്ച നടത്താനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന രീതിയിൽ വൈസ് ചാൻസലർ മുഖം തിരിച്ചുനിൽക്കുകയാണ്.

ഡീൻ ഉൾപ്പെടെയുള്ള അധികാരികളെ ഉപയോഗിച്ച് സമരത്തെ അട്ടിമറിക്കാനാണ് സർവകലാശാലയുടെ ശ്രമം. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വിദ്യാർഥികളുടെ വീടുകളിലേക്ക് വിളിച്ച് രക്ഷിതാക്കളെ ഭയപ്പെടുത്തുകയുമാണ് അധികൃതർ ചെയ്യുന്നത്. 

എന്നാൽ സർവ്വകലാശാലയുടെ ഇത്തരത്തിലുള്ള പ്രതികാര നടപടികൾക്കും ഭീഷണികൾക്കും വഴങ്ങാതെ ആറാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം.

Get more updates from Pudukad News on Google