‘കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കണം, ഹെൽത്ത് ഡാറ്റ വേണം’: മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

Current: മലയാളം

തിരുവനന്തപുരം: കേരളത്തിൽ സമഗ്രമായ ഹെൽത്ത് ഡാറ്റ സംവിധാനം രൂപീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കോവിഡിനു ശേഷം സംസ്ഥാനത്ത് വിവിധ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.(CM VD Satheesan, Kerala To Create Health Data System Announces Chief Minister)
രോഗ പ്രതിരോധവും കൃത്യമായ സമയത്തുള്ള രോഗനിർണ്ണയവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി വൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവിതശൈലീ രോഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാൽ ജനങ്ങളുടെ ജീവിതരീതികളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താനുള്ള കൃത്യമായ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. പുറത്തുനിന്നുള്ള രോഗികൾക്കും ഇവിടെ മികച്ച ചികിത്സ ലഭ്യമാകുന്ന അന്തരീക്ഷം ഒരുക്കും. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ സെന്റർ ആരംഭിക്കും. രണ്ടു വർഷത്തിനകം ഈ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Kerala Chief Minister V. D. Satheesan announced plans to establish a comprehensive state health data system to combat rising post-COVID illnesses and lifestyle diseases. Highlighting the need for early diagnosis and preventive healthcare, the government will launch a major statewide campaign to transform Kerala into a premier health destination. Additionally, he revealed that India’s largest organ transplantation center will be set up in Kozhikode within two years.




