"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹെലിക്കോപ്റ്ററിൽ നിന്ന് ദുരിതാശ്വാസ പാക്കറ്റ് താഴേയ്ക്കിട്ടു: പായ്ക്കറ്റ് തലയിൽ വീണ് ബീഹാറിൽ വയോധികൻ മരിച്ചു | Man Dies In Bihar

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Man Dies In Bihar

പാട്ന: ബീഹാറിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ നിന്ന് വിതരണം ചെയ്ത ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 58-കാരൻ മരിച്ചു. സാരൺ ജില്ലയിലെ അമ്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പരശുരാംപൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഗ്രാമവാസിയായ അനിൽ കുമാർ സിംഗ് ആണ് മരിച്ചത്.(Man Dies In Bihar After Being Hit By Helicopter Dropped Relief Packet)

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-ഓടെ ദുരിതാശ്വാസ ക്യാമ്പിന് സമീപം നിൽക്കുകയായിരുന്ന അനിൽ കുമാർ സിംഗിന്റെ തലയിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് താഴ്ത്തിയിട്ട ഭക്ഷണ പാക്കറ്റ് പതിക്കുകയായിരുന്നുവെന്ന് മർഹൗറ എസ്.ഡി.പി.ഒ സവീന്ദ്ര കുമാർ ദാസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം പൂർണ്ണമായും വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഹെലികോപ്റ്ററിൽ നിന്നുള്ള പാക്കറ്റ് വീണാണ് മരണം സംഭവിച്ചതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിലോ തലയിലോ ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അമ്നൂർ എസ്.എച്ച്.ഒ വിമലേഷ് കുമാർ വ്യക്തമാക്കി.

Story Summary

A 58-year-old man, Anil Kumar Singh, died in Bihar’s flood-hit Saran district after allegedly being struck by a relief material packet dropped from a helicopter. The incident occurred near a relief camp in Parshurampur village, and police have sent the body for an autopsy to determine the exact cause of death.

Get more updates from Pudukad News on Google