"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘R ശ്രീലേഖയുടെ കത്ത് കിട്ടി, രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്’: മേയർ, രാജിക്കത്ത് കിട്ടിയില്ലെന്ന് നഗരസഭാ സെക്രട്ടറി, അനുനയ നീക്കവുമായി BJP | R Sreelekha Resignation

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

R Sreelekha Resignation

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി നീക്കങ്ങളിൽ പ്രതികരണവുമായി മേയർ വി. വി. രാജേഷ്. വ്യക്തിപരമായ അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖ തനിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ സ്ഥിരീകരിച്ചു.(R Sreelekha Resignation Notice Mayor VV Rajesh Responds To BJP Councillor R Sreelekha Resignation Notice)

എന്നാൽ നിയമപ്രകാരം രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്ക് മുന്നിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ യാതൊരുവിധ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുള്ളതായി തോന്നുന്നില്ലെന്നും, വ്യക്തിപരമായ സൗകര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഒരു വീഴ്ചയായി കാണാനാവില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

അതേസമയം, രാജി പ്രഖ്യാപിച്ച ആർ. ശ്രീലേഖയെ പിന്തിരിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിൽ സമവായ ശ്രമങ്ങൾ ശക്തമാണ്. എന്നാൽ, ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട് തനിക്ക് കത്തോ ഔദ്യോഗിക വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. കൗൺസിലർ നേരിട്ട് നഗരസഭാ സെക്രട്ടറിക്ക് സമർപ്പിച്ചാൽ മാത്രമേ രാജിക്ക് നിയമസാധുതയുണ്ടാകൂ. കളക്ടർക്കോ മേയർക്കോ കത്ത് നൽകിയാലും അത് നിയമപരമായി രാജി ആയി സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

Thiruvananthapuram Corporation Mayor VV Rajesh confirmed receiving a letter from BJP councillor R. Sreelekha regarding her personal inconveniences, noting that formal resignations must be submitted to the Corporation Secretary. While the BJP leadership is attempting to persuade her to withdraw her resignation, the Corporation Secretary clarified that no official resignation has been handed over directly, making the resignation legally incomplete.

Get more updates from Pudukad News on Google