ഒഹായോയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; കല്ലേറിൽ ജനൽച്ചില്ലുകൾ തകർന്നു | Ohio Hindu Temple Attack
Current: മലയാളം
വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം (Ohio Hindu Temple Attack). ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്നതായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമണം നടന്നത്. സംഭവസമയത്ത് പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗ്രേറ്റർ ക്ലീവ്‌ലാൻഡ് മേഖലയിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലാണ് ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ, ആക്രമണത്തിന് പിന്നിലെ കാരണം എന്താണോ തുടങ്ങിയ വിവരങ്ങൾ വ്യക്തമാകാനുണ്ട്. അമേരിക്കയിലെ ഹിന്ദു സംഘടനകൾ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി.
Short story summary:
A Hindu temple in Richmond Heights, Ohio, was reportedly attacked with bricks and stones on Friday afternoon, damaging its windows. Priests and devotees were reportedly inside the temple at the time. No injuries have been confirmed so far.




