"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ‘പ്രതിപക്ഷ  നേതാവ് ആ കട്ടിൽ കണ്ട് പനിക്കേണ്ട’ – കെ.സി. വേണുഗോപാൽ | KC Venugopal

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

KC Venugopal Cyber Attack

ആലപ്പുഴ: യുഡിഎഫിനുള്ളിലെ ചെറിയ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal). യുഡിഎഫിലെ പ്രശ്നങ്ങൾ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.

യുഡിഎഫിൽ ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വലിയ പ്രശ്നങ്ങളിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാം’’ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിൽ ഇടയ്ക്കിടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ വലിയ തലത്തിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഎമ്മിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്ന രീതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. എല്ലാ എതിർ അഭിപ്രായങ്ങളെയും തമസ്കരിക്കുകയാണ് ചെയ്തതെന്നും അതിന്റെ ഭാഗമായാണ് ടി.പി. ചന്ദ്രശേഖരൻ വധത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Short story summary:
AICC General Secretary K.C. Venugopal said that internal issues within the UDF would be resolved amicably through discussions. He also criticized the CPI(M)’s approach to dissent while responding to the opposition leader’s concerns about differences within the UDF.

Get more updates from Pudukad News on Google