"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ | Malappuram Vigilance Raid

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

mureder

മലപ്പുറം: വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ (Malappuram Vigilance Raid). തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം സ്വദേശിയുമായ എസ്. ശ്രീജിയാണ് വിജിലൻസിന്റെ പിടിയിലായത്. ക്ലോസറ്റിലിട്ട 10,000 രൂപ പിന്നീട് വിജിലൻസ് സംഘം കണ്ടെത്തി.

പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനായി പ്രവാസിയായ യുവതിയോട് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതി നേരത്തെ കെ-സ്മാർട്ട് വഴി ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകൾ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ മടക്കിയതിന് പിന്നാലെയാണ് ലൈസൻസ് അനുവദിക്കുന്നതിന് പണം ആവശ്യപ്പെട്ടതെന്നാണ് വിവരം.

തുടർന്ന് യുവതി വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം കൈക്കൂലി നൽകാമെന്ന് പരാതിക്കാരി സമ്മതിച്ചു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്ത് വെച്ച് പണം വാങ്ങുന്നതിനിടെയാണ് ശ്രീജി വിജിലൻസിന്റെ പിടിയിലായത്.

വിജിലൻസ് സംഘം സ്ഥലത്തെത്തിയതോടെ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു പ്രതിയെന്നാണ് വിവരം. ഇതോടെ അന്ന് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. തുടർന്ന് ശനിയാഴ്ച പ്രതിയുമായി വാടകവീട്ടിലെത്തിയ വിജിലൻസ് സംഘം പൈപ്പ് തകർത്ത് നടത്തിയ പരിശോധനയിലാണ് ക്ലോസറ്റിൽ കുടുങ്ങിയ നിലയിൽ പണം കണ്ടെത്തിയത്.

ശ്രീജി നേരത്തെയും നിരവധി പേരിൽ നിന്ന് സമാന രീതിയിൽ കൈക്കൂലി വാങ്ങിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.

Short story summary:
A public health inspector of Tirurangadi Municipality was arrested by the Vigilance Department for allegedly accepting a ₹10,000 bribe to issue licences for a new hotel and juice shop. The official reportedly flushed the money down a toilet when the Vigilance team arrived, but investigators later recovered the cash from the plumbing.

Get more updates from Pudukad News on Google