കേരള നദി സംരക്ഷണ ദിനത്തിന്റെ ഭാഗമായി പ്രശ്നങ്ങൾ വിലയിരുത്താൻ തോണിയാത്ര സംഘടിപ്പിച്ചു | Vazhakkad River

Current: മലയാളം

റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: വാഴക്കാട് പുഴ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി തോണിയാത്ര സംഘടിപ്പിച്ചു (Vazhakkad River). എൻവിയോൺമെന്റ് റിസർച്ച് ആൻഡ് കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
വാഴക്കാട് ഉൽപ്പം കടവിൽ നിന്ന് വൈകിട്ട് നാലിനാണ് തോണിയാത്ര ആരംഭിച്ചത്. പുഴ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യാത്രയ്ക്കിടെ വിലയിരുത്തുകയും ഭാവിയിൽ സ്വീകരിക്കേണ്ട സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
എക്സൽ ജമാലുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ കണ്ടാംതൊടി ഉദ്ഘാടനം ചെയ്തു. മുൻ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.എ. ഷുക്കൂർ, വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗം മുത്തുക്കോയ തങ്ങൾ, എം.പി. ചന്ദ്രൻ, അൻവർ ഷരീഫ്, അഷ്കർ തുടങ്ങിയവർ പങ്കെടുത്തു.
പുഴയുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ ചർച്ചയായി.
Short story summary:
A boat journey was organised from Ulppam Kadavu in Vazhakkad to assess environmental issues affecting the river and discuss conservation measures. The programme was jointly organised by Environment Research and Consultancy and the Vazhakkad Grama Panchayat Biodiversity Management Committee.




