"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; കോക്പിറ്റിലെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് യുഎഇ | Smith Machar Flydubai pilot attack

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Smith Machar Flydubai pilot attack

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ അടിയന്തര ലാൻഡിങ് നടത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (Smith Machar Flydubai pilot attack). ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തിയാണ് ഷെയ്ഖ് ഹംദാൻ മച്ചാറിനെ കണ്ടത്. മച്ചാർ തങ്ങളുടെ ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായിട്ടും വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തിയ മച്ചാറിന്റെ നടപടി വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

അതേസമയം, സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണത്തിനുള്ള നീക്കമായിരുന്നുവെന്നാണ് യുഎഇ സ്ഥിരീകരിച്ചിരിക്കുന്നത്. ക്രാഷ് ആക്‌സ് ഉപയോഗിച്ചാണ് പൈലറ്റിനെ ആക്രമിച്ചതെന്നാണ് വിവരം. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.

നിലവിൽ സൗദി അറേബ്യയിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രായേൽ സുരക്ഷാ ഏജൻസികളായ ഷിൻ ബെറ്റും മൊസാദും അന്വേഷണവുമായി സഹകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ സ്വദേശിക്ക് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ പൈലറ്റായി ജോലി ചെയ്യാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

2025 ഫെബ്രുവരിയിൽ ഒമാൻ എയർ വിട്ട ഹമാം അൽ ഹമാമി പിന്നീട് റോയൽ എയർ മറോക്കിൽ ജോലി ചെയ്തിരുന്നു. ഏകദേശം എട്ട് മാസം മുമ്പാണ് ഫ്ലൈ ദുബായിൽ ചേർന്നതെന്നാണ് റിപ്പോർട്ടുകൾ.

ആക്രമണം നടന്നതിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ഇയാളുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും പിന്നീട് അക്കൗണ്ടുകൾ നീക്കം ചെയ്തതായും വിവരമുണ്ട്. ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ കോക്പിറ്റിൽനിന്നുള്ള ദൃശ്യങ്ങളാണ് ആദ്യ പോസ്റ്റിലുണ്ടായിരുന്നത്. ഇസ്രായേൽ വിമാനക്കമ്പനികളായ എൽ അൽ, അർകിയ എന്നിവയുടെ വിമാനങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. അൽ ഖ്വയ്ദയുടെ മുൻ നേതാവ് അയ്മൻ അൽ സവാഹിരിയുടെയും 2009ൽ സിഐഎ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയയുടെയും ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാമത്തെ പോസ്റ്റിൽ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എഐ ചിത്രം ഉൾപ്പെടുത്തിയിരുന്നതായും മരണത്തെ ഭയപ്പെടുന്നില്ലെന്ന ആശയം ഉൾക്കൊള്ളുന്ന കവിത പശ്ചാത്തലത്തിൽ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇയാളുടെ പഴയ എക്‌സ് അക്കൗണ്ടിലെ പോസ്റ്റുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്. ഇതിൽനിന്ന് തീവ്ര മതചിന്താഗതിയും സ്ത്രീവിരുദ്ധ നിലപാടുകളും പ്രകടമായിരുന്നുവെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യവും സംഭവത്തിന് പിന്നിലെ മറ്റ് സാധ്യതകളും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

Story Summary:
Dubai Crown Prince Sheikh Hamdan visited Indian Flydubai pilot Smith Machar, who is recovering in hospital after undergoing emergency surgery following an attack in the cockpit. The UAE has described the incident as an alleged attempt linked to terrorism, while authorities in Saudi Arabia continue questioning the suspect and investigating his background and social media activity.

Get more updates from Pudukad News on Google