"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാക്കനാട് എംഡിഎംഎ കേസ്; ഫാഷൻ ഫോട്ടോഗ്രാഫർ സിനിമാമേഖലയിലും ലഹരി എത്തിച്ചെന്ന് എക്സൈസ് | Kakkanad MDMA case

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kakkanad MDMA case

എറണാകുളം: കാക്കനാട്ട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Kakkanad MDMA case). അറസ്റ്റിലായ അരുൺ സിനിമാമേഖലയിലുള്ളവർക്കും എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

രണ്ട് ദിവസത്തിനിടെ ഏകദേശം അരക്കിലോ എംഡിഎംഎ ഇയാൾ വിൽപ്പന നടത്തിയതായാണ് എക്സൈസിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണമാണ് പ്രതി സഞ്ചരിച്ച കാറിൽ നിന്ന് പിടിച്ചെടുത്ത 15 ലക്ഷം രൂപയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ, വിദ്യാർഥികൾ എന്നിവർക്കും ഇയാൾ ലഹരി എത്തിച്ചുനൽകിയിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സിനിമാമേഖലയുമായി ബന്ധപ്പെട്ടവരിലേക്കും ലഹരി എത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ നീക്കം.

കാക്കനാട് എക്സൈസ് നടത്തിയ പരിശോധനയിലാണ് 38.133 ഗ്രാം എംഡിഎംഎ, ഹോണ്ട സിറ്റി കാർ, 15 ലക്ഷം രൂപ എന്നിവയുമായി അരുൺ പിടിയിലായത്. ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലഹരി ശൃംഖലയിൽ ഇയാളുമായി ബന്ധപ്പെട്ടിരുന്നവരെയും എംഡിഎംഎ വിതരണം ചെയ്തിരുന്ന രീതിയും പണത്തിന്റെ ഉറവിടവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Story Summary:
An excise investigation into the arrest of fashion photographer Arun with MDMA in Kakkanad has reportedly uncovered links to drug distribution among people in the film industry, IT professionals, doctors and students. Excise officials seized 38.133 grams of MDMA, a Honda City car and ₹15 lakh in cash during the operation.

Get more updates from Pudukad News on Google