"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക്  ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കതിര്‍ പോര്‍ട്ടല്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 


കര്‍ഷകര്‍ക്ക് മികച്ച ഡിജിറ്റല്‍ സേവനം സാധ്യമാക്കാനാണ് സ്മാര്‍ട്ട് ഫാര്‍മര്‍ ഐഡി കാര്‍ഡ് ഒരുക്കി കര്‍ഷകന്റെ ഉത്പന്നങ്ങള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിക്കാനാകും. 


കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ അനുബന്ധമായിയുള്ള കര്‍ഷക ക്ഷേമ പദ്ധതികള്‍ കതിര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകും. പദ്ധതി സംസ്ഥാനത്തെ 1076 കൃഷി ഭവനുകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി ഫലപ്രദമായ പരിശീലനം, അനുബന്ധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കാര്‍ഡ് ക്യൂ ആര്‍ കോഡില്‍ കര്‍ഷകനെ ‘കതിര്‍’ ആപ്പുമായി ബന്ധപ്പെടുത്തി എല്ലാ സേവനങ്ങളും ഉറപ്പാക്കാനാകു.  കര്‍ഷകനെ ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നതിലൂടെ അനര്‍ഹരുടെ കൈകളിലേക്ക് കാര്‍ഷിക പദ്ധതികള്‍, പണം കൈമാറുന്നത് തടഞ്ഞ്  ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ സാധിക്കും. 


ഓരോ പദ്ധതിക്കും ഓരോ വേരിഫിക്കേഷന്‍ എന്നുള്ളത് മാറ്റി എല്ലാ പദ്ധതികളുടെയും വേരിഫിക്കേഷന്‍ പൂര്‍ണമായെന്ന് ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. 


ആഗോളതാപനം, പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വിപത്തുകള്‍ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെ ‘ഡിജിറ്റല്‍ സോയില്‍ ടെസ്റ്റിംഗ് രജിസ്റ്റര്‍ സംവിധാനം ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കാലാവസ്ഥാ വ്യതിയാന പ്രതിരോധ വിത്തുകള്‍,  വളങ്ങള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക രീതികള്‍ എന്നിവ മാറണം. 

കൃഷി ഇടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് സംബന്ധിച്ച് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി. കൃഷിക്കായി നിര്‍മ്മിച്ച എല്ലാ കനാലുകളിലും ആവശ്യമുള്ള പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതിന് നൂതന പദ്ധതികള്‍ രൂപപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ കാലാവസ്ഥാ വ്യതിയാന മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണെന്നും കര്‍ഷകരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 


പ്രകൃതിക്ഷോഭ വിളനാശ കുടിശ്ശികയായ 110 കോടിയോളം രൂപ ഒക്ടോബര്‍ മാസത്തോടെ വിതരണം ആരംഭിക്കും.  ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട 6.25 കോടി രൂപയുടെ അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ 192 കോടി രൂപ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. വിളനാശത്തിന്റെ പണം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. 

വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കൃഷിനാശം സംഭവിച്ചാല്‍ ഇരട്ടി തുക നല്‍കാനുള്ള നടപടി സ്വീകരിച്ചു.  കയറ്റുമതി അധിഷ്ഠിത കാര്‍ഷിക സംസ്‌കരണ രീതികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഇതിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനകം കര്‍ഷകരുമായി നേരിട്ട് മുഖാമുഖ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Get more updates from Pudukad News on Google