"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഭക്ഷ്യ സുരക്ഷാ മാർക്കറ്റിലേക്ക് സൗജന്യ ബസ് യാത്രയുമായി ട്വൻ്റി20

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോലഞ്ചേരി : കുന്നത്തുനാട് നിയോജക മണ്ഡലത്തെ സമ്പൂർണ്ണ വിശപ്പ് രഹിത പ്രദേശമായി മാറ്റുന്നതിന്റെ ഭാഗമായി ഐക്കരനാട്  പഞ്ചായത്തിൽ നിന്നും കിഴക്കമ്പലത്തെ
ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ചു.
ദൂരസ്ഥലങ്ങളിൽ നിന്നും മാർക്കറ്റിലേക്ക് വരാനുള്ള ബുദ്ധിമുട്ടും യാത്രാക്ലേശവും  പരിഹരിക്കുന്നതിന്റെ  സൗജന്യ യാത്ര ഒരുക്കിയിട്ടുള്ളത്.ഒരു പഞ്ചായത്തിലേക്ക് ആഴ്ചയിൽ 12 ട്രിപ്പ് എന്ന ക്രമത്തിലാണ് ബസ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സൗജന്യ യാത്രയും ഭക്ഷ്യ സുരക്ഷ മാർക്കറ്റിലെ സബ്സിഡിയും വഴി പ്രദേശത്തെ പട്ടിണി പൂർണ്ണമായി തുടച്ചു നീക്കുക എന്നതാണ് ട്വൻ്റി 20 പാർട്ടിയുടെ വികസന നയം.

കോലഞ്ചേരി കോടതി കവലയിൽ നിന്നാരംഭിച്ച ബസ് സർവീസ് ട്വൻ്റി20 പാർട്ടി ചെയർമാൻ ബോബി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന
 വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ, മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ,’

e279d3d6-a288-413b-a6f1-b28c288a7e91

 സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ഡോ. വി.എസ് കുഞ്ഞുമുഹമ്മദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിൻ്റോ ജോർജ്, കോലഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ദീപക് രാജൻ ,നിയോജക മണ്ഡലം ഭാരവാഹികളായ ജോബി വർഗ്ഗീസ്, അഡ്വ. രാജു മാത്യു, ഐക്കരനാട്
പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രദീപ്, വൈസ് പ്രസിഡൻ്റ് ഡീന ദീപക്,മറ്റ് മെമ്പർമാർ എന്നിവർ പ്രസംഗിച്ചു.

Get more updates from Pudukad News on Google