"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടിയെന്ന് പരാതി; യുവാവും യുവതിയും അറസ്റ്റിൽ | Australia job fraud

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

Australia job fraud

തിരുവനന്തപുരം: ഓസ്ട്രേലിയയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവും യുവതിയും അറസ്റ്റിൽ (Australia job fraud). തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന (32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരിൽനിന്നും ഷഫീഖും സഫ്നയും ചേർന്ന് 21 ലക്ഷം രൂപ വാങ്ങിയതെന്നാണ് പരാതി.

കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാർ പ്രതികൾക്ക് പണം കൈമാറിയത്. തുടർന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെയാണ് ഇവർ വിഴിഞ്ഞം പോലീസിനെ സമീപിച്ചത്.

സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ. വി.യു. വിനയകുമാർ, സി.പി.ഒ. ആർ. രെജിൻ, വനിതാ സി.പി.ഒ. ലിനി എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തും തൃശൂരിലും നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടിയത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ റിമാൻഡ് ചെയ്തു.

Story Summary:
A man and a woman were arrested in connection with an alleged ₹21 lakh fraud involving a promise of jobs in Australia. The arrests were made by a special investigation team of Vizhinjam Police following complaints from two Vizhinjam natives.

Get more updates from Pudukad News on Google