"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സിപിഐഎമ്മിൽ വീണ്ടും തലപൊക്കി വിഭാഗീയത: പാലക്കാട്ട് പാർട്ടിക്കുള്ളിൽ വിഭാഗിയത ഉണ്ടെന്ന് സമ്മതിച്ച് റിപ്പോർട്ട്: ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായത് വിഭാഗീയത

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട് :ജില്ലയിലെ വിഭാഗീയത ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി എന്ന് സി പി എം റിപ്പോർട്ടിൽ പറയുന്നു.

വിഭാഗീയത അവസാനിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

റിയൽ എസ്റ്റേറ്റ് മാഫിയയായി സിപിഎം മാറി എന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.

അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ സിപിഐഎം നേതാക്കൾക്ക് പങ്ക് എന്ന ഗൗരവമുള്ള പരാമർശവും ഉയർന്നു.

നേതാക്കളുടെ സ്വത്ത് വിവരം കണക്കുകൾ പുറത്തുവിടണമെന്നും റിപ്പോർട്ട് പറയുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ലെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കോങ്ങാട് തൃത്താല തോൽവികൾക്ക് കാരണം വിഭാഗീയത എന്നും ഗോവിന്ദൻ എടുത്ത് പറഞ്ഞു.

സിപിഐഎം പാലക്കാട് ജില്ല വിപുലീകൃത കമ്മിറ്റിയിലാണ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ടിലെ വിഭാഗീയത എന്ന പരാമർശം ഒരിടവേളയ്ക്ക് ശേഷം സിപിഐ എംൽ വീണ്ടും വിഭാഗീയത തലപൊക്കുന്നതിന്റെ തെളിവാണ്

Get more updates from Pudukad News on Google