"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

86 രൂപയുടെ മരുന്ന് 4,528 രൂപയ്ക്ക് വിറ്റു; കർണാടകയിലെ സ്വകാര്യ ആശുപത്രികളിൽ മരുന്നിന് 5,000 ശതമാനം വരെ അധികവില, സർക്കാർ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന അ​മി​ത വി​ല​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​റി​ന്‍റെ ഓ​ഡി​റ്റി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.


 ഭ​ക്ഷ്യ​സു​ര​ക്ഷാ-​ഔ​ഷ​ധ നി​യ​ന്ത്ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, അ​ർ​ബു​ദം അ​ട​ക്ക​മു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന നി​ർ​ണാ​യ​ക മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ വി​ല​യേ​ക്കാ​ള്‍ 5,000 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന വി​ല​ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. 86 രൂ​പ മാ​ത്ര​മു​ള്ള മ​രു​ന്ന് 4,528 രൂ​പ​ക്കാ​ണ് രോ​ഗി​ക്ക് വി​റ്റ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.


മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന യ​ഥാ​ർ​ഥ വി​ല​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​നു​ബ​ന്ധ ഫാ​ർ​മ​സി​ക​ളി​ലും രോ​ഗി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന വി​ല​യും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ടെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി യു.​ടി. ഖാ​ദ​ർ പ​റ​ഞ്ഞു.

ഈ ​ക​ണ്ടെ​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ഫാ​ർ​മ​സി​ക​ളും ഓ​രോ മ​രു​ന്നി​ന്‍റെ​യും യ​ഥാ​ർ​ത്ഥ വി​ല​യും വി​ൽ​പ​ന ന​ട​ത്തു​ന്ന വി​ല​യും പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ക​ർ​ശ​ന നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

മ​രു​ന്ന് വി​ല നി​യ​ന്ത്ര​ണം പ്ര​ധാ​ന​മാ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​യ​തി​നാ​ൽ അ​മി​ത​മാ​യ മെ​ഡി​ക്ക​ൽ ബി​ല്ലി​ൽ നി​ന്ന് രോ​ഗി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ട​പെ​ടാ​നും വി​ല നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Get more updates from Pudukad News on Google