"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൈകോർത്ത് താക്കറെ സഹോദരന്മാർ: ‘വോട്ടർ പട്ടികയിൽ വൻ തിരിമറി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയുടെ പോഷകസംഘടന’; മുംബൈയെ ഇളക്കിമറിച്ച് രാജ് താക്കറെയുടെയും ഉദ്ദവ് താക്കറെയും നേതൃത്വത്തിൽ ഇന്ന് കൂറ്റൻ പ്രതിഷേധ റാലി; ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കാൻ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കടുത്ത പോരാട്ടത്തിന് തുടക്കമിട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും കൈകോര്‍ക്കുന്നു. 


വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് വരുത്തുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ഭരണകക്ഷിയുടെ പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ച് ഞായറാഴ്ച മുംബൈയില്‍ കൂറ്റന്‍ പ്രതിഷേധ റാലി നടത്താനാണ് താക്കറെ സഹോദരന്മാരുടെ ആഹ്വാനം. 


മെട്രോ സിനിമാ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെയും സുതാര്യതയെയും സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും സാധാരണ പൗരന്മാരെയും അണിനിരത്തി വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് ഇരുവരും വഴിയൊരുക്കുന്നത്.

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികളുടെ മറവില്‍ വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനും ബി.ജെ.പിക്കുമെതിരെ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 


നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും, വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം പഴയ ബാലറ്റ് പേപ്പര്‍ രീതി പുനഃസ്ഥാപിക്കാന്‍ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തെരുവിലിറങ്ങണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. 


തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തിയ ഇരുനേതാക്കളും, ജനാധിപത്യം സംരക്ഷിക്കാന്‍ മുംബൈയിലെ തെരുവുകളിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

 

Get more updates from Pudukad News on Google