"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹരിയാന ബി.ജെ.പി ജനപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണ്ണായക കൂടിക്കാഴ്ച: ‘ജനക്ഷേമവും സുഭരണവും വികസനവും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും’; പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന സംവാദത്തിൽ മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയും സ്മൃതി ഇറാനിയും പങ്കെടുത്തു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ഹരിയാനയിലെ ബി.ജെ.പി എം.എല്‍.എമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന കൂടിക്കാഴ്ച നടത്തി.


ന്യൂഡല്‍ഹിയിലെ 7, ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, ഹരിയാനയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി എന്നിവരും പങ്കെടുത്തു.


ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

എം.എല്‍.എമാരുമായി വളരെ അര്‍ത്ഥവത്തായ സംവാദമാണ് നടന്നതെന്നും ജനസേവനത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി മുന്നോട്ട് പോകാന്‍ ജനപ്രതിനിധികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 


പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചരിത്രപരവും ആവേശം പകരുന്നതുമായിരുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നി പ്രതികരിച്ചു. 


ഭരണഘടനയും ജനസേവനവും മുന്‍നിര്‍ത്തി വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി കൂടുതല്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ച പ്രചോദനമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google