"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

നെസ്‌ലെയ്ക്ക് വീണ്ടും വൻ തിരിച്ചടി: ‘ലോ ഫാറ്റ് ഡയറി വൈറ്റ്‌നർ’ മനുഷ്യഉപയോഗത്തിന് അസുരക്ഷിതവും ഗുണനിലവാരമില്ലാത്തതുമെന്ന് കണ്ടെത്തി; ഉൽപ്പന്നത്തിന്റെ വില്പന അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ട് എഫ്.എസ്.എസ്.എ.ഐ; ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ശേഖരിച്ച സാമ്പിൾ ലാബ് പരിശോധനയിൽ പരാജയപ്പെട്ടു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളായ നെസ്ലെയുടെ ‘ലോ ഫാറ്റ് ഡയറി വൈറ്റ്നര്‍’ സുരക്ഷിതമല്ലെന്നും ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ വില്പന ഉടനടി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. 


ന്യൂഡല്‍ഹി കൊണാട്ട് പ്ലേസിലെ ‘ദി ലളിത്’ ഹോട്ടലില്‍ നിന്ന് (ഭാരത് ഹോട്ടല്‍സ് ലിമിറ്റഡ്) ശേഖരിച്ച സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. 


ഇതേത്തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ വിതരണവും വില്പനയും അടിയന്തരമായി തടയാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് എഫ്.എസ്.എസ്.എ.ഐ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും നോട്ടീസ് അയക്കുകയും ചെയ്തു. നിയമപ്രകാരം ലാബ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ നല്‍കാന്‍ കമ്പനിക്ക് അവസരമുണ്ട്.

മുന്‍പും നെസ്ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എഫ്.എസ്.എസ്.എ.ഐ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 


കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങളായ ‘നാന്‍ എക്‌സെല്ല പ്രോ സ്റ്റേജ് 1’, ‘ലാക്ടോജന്‍ പ്രോ 1’ എന്നിവയുടെ പാക്കറ്റുകളിലും പരസ്യങ്ങളിലും ‘5 HMOs’, ‘വേ പ്രോട്ടീന്‍’ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് നെസ്ലെ ഇന്ത്യയ്ക്കെതിരെ മൂന്ന് നിര്‍ണ്ണായക നിയമനടപടികള്‍ റഗുലേറ്റര്‍ ആരംഭിച്ചിരുന്നു. 


ശിശു പോഷകാഹാര നിയമങ്ങളും ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് ആക്റ്റും ലംഘിച്ചതിനായിരുന്നു അന്നത്തെ നടപടി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡയറി വൈറ്റ്നറും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരിക്കുന്നത്.

 

Get more updates from Pudukad News on Google