"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഒഐസിസി കുവൈത്ത് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായി ആചരിച്ചു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത്: ഒഐസിസി കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായി ആചരിച്ചു. അബ്ബാസിയ അൽ ബേക്ക് ഒഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അധ്യക്ഷത വഹിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന മഹാത്മാഗാന്ധിയുടെ സന്ദേശം ലോകത്തിന് മാതൃകയായിരുന്നുവെന്നും, രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനും വർഗീയതയെ ചെറുക്കാനും ലോകത്തിന് മഹത്തായ മാതൃക കാണിച്ചുനൽകിയ നേതാവായിരുന്നു മഹാത്മാഗാന്ധിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങി നിരവധി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സിദ്ദിഖ് അപ്പക്കൻ,വിപിൻ മങ്ങാട്ട് ജോബിൻ ജോസ്, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ് റസാഖ ചെറുതുരുത്തി, ഇല്യാസ് പൊതുവാച്ചേരി, രാമകൃഷ്ണൻ കള്ളാർ , കൃഷ്ണൻ കടലുണ്ടി, ഷോബിൻ, സണ്ണി, നൗഷാദ് തിട്ടിൽ, ഷെറിൻ ബിജു കടവിൽ ,റെജി കോരത്, സോജി എബ്രഹാം, രവിചന്ദ്രൻ ചുഴലി, ജോസഫ് മാത്യു, സുഭാഷ് പി. നായർ, റോയ് എബ്രഹാം, എബി അത്തിക്കയം, എ. ഐ കുര്യൻ, സി. എസ്. ബത്തർ, സാബു പോൾ, ഹബീബ് റഹ്മാൻ, ഇസ്മായിൽ കൂനത്തിൽ , ശിവദാസൻ പിലക്കാട്ട്, ലിബിൻ മുഴക്കുന്ന്, അനിൽ ചീമേനി, സക്കീർ ഹുസൈൻ , പ്രിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഒഐസിസി നാഷണൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും മതേതരത്വത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പരിപാടി സമാപിച്ചു.

Get more updates from Pudukad News on Google