പി. നന്ദകുമാറിന്റേത് പിണറായി നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച, വര്‍ഗീയത ആര് പറഞ്ഞാലും കടുത്ത നടപടി: മുഖ്യമന്ത്രി

Current: മലയാളം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ .
പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് ‘മതമൗലിക വർഗ്ഗീയവാദികളുടെ കൂടാണ് മലപ്പുറം’ എന്ന് പരസ്യമായി അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത പൊതുവേദിയിലായിരുന്നു ഈ വർഗ്ഗീയ പരാമർശം ഉയർന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനുമുള്ളതെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് വേദിയിലുണ്ടായിരുന്നിട്ടും ആ പ്രസ്താവനയെ തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ അപ്പോൾ തയ്യാറാകാതിരുന്നത്.
മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയെ അവഹേളിച്ചുകൊണ്ട് പിണറായി വിജയൻ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെയും തുടർന്ന് നടത്തിയ ആക്ഷേപങ്ങളുടെയും നേർതുടർച്ച തന്നെയാണ് ഇപ്പോഴും പ്രകടമാകുന്നത്.




