"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു. വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത വർദ്ധിച്ചു.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വേമ്പനാട്ടുകായലിലെ കക്ക ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: ശാസ്ത്രീയമായ ഇടപെടലുകൾ ഫലം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ  ലഭ്യത കുതിച്ചുയരുന്നു.


വേമ്പനാട്ടുകായലിൽ കറുത്ത കക്കയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രം  നടപ്പിലാക്കിയ കക്കവിത്തു നിക്ഷേപ പദ്ധതി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 


ഒരു വർഷം മുമ്പ് കായലിലെ ഒരു ഹെക്ടർ വിസ്തൃതിയിൽ നിക്ഷേപിച്ച 5 ടൺ കക്കവിത്തിൽ നിന്ന് എട്ടിരട്ടി വിളവാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. വിളവെടുപ്പ് പൂർത്തിയാകുന്നതോടെ 40 ടണ്ണിലേറെ കറുത്ത കക്ക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വേമ്പനാട്ടുകായലിലെ കക്ക ഉൽപ്പാദനത്തിൽ 40 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. 2006-ൽ 75,590 ടണ്ണായിരുന്ന ഉൽപ്പാദനം 2025 ആയപ്പോഴേക്കും 45,600 ടണ്ണിലേക്ക് ചുരുങ്ങി. 


കക്കയുടെ ലഭ്യതയിലുണ്ടായ ഈ കുറവ് ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന  തൊഴിലാളികളെയും കക്ക നീറ്റുന്ന കുമ്മായ വ്യവസായത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. 


ഭാവിയിൽ കറുത്ത കക്ക പൂർണ്ണമായി ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിൽ  ഉൾപ്പെടുത്തി ഗവേഷണകേന്ദ്രം കക്ക പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്.


ഇന്ത്യയിലെ ആകെ കറുത്ത കക്ക ഉൽപ്പാദനത്തിന്റെ 80 ശതമാനവും വേമ്പനാട്ടുകായലിൽ നിന്നാണ്. പതിനായിരത്തോളം കുടുംബങ്ങൾ നേരിട്ടും ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകൾ പരോക്ഷമായും ഈ കായൽ സമ്പത്തിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.

Get more updates from Pudukad News on Google