യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഇന്ത്യൻ മരുന്ന് കമ്പനിയുടെ പ്ലാന്റിന് വൻ നാശനഷ്ടം, ഒരാൾ മരിച്ചു | Kusum Pharma Ukraine drone attack

Current: മലയാളം

കീവ്: യുക്രെയ്നിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. കുസും ഫാർമയുടെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 400 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Kusum Pharma Ukraine drone attack)
ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രെയ്നിൽ പ്രവർത്തിച്ചുവരികയാണ്. അമ്പതിലധികം ജനറിക് മരുന്നുകൾ കമ്പനി നിർമിക്കുന്നുണ്ട്. യുക്രെയ്ന് പുറമെ ഉസ്ബക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു മരുന്ന് നിർമാണ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം വീണ്ടും യുക്രെയ്നിലെ വ്യാവസായിക സ്ഥാപനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയർത്തുകയാണ്.
Summary: A Russian drone attack damaged the Kusum Pharma manufacturing plant in Sumy, Ukraine, killing one person and injuring several others. The Indian-owned pharmaceutical company reportedly suffered extensive damage, with losses estimated at around ₹400 crore.




