"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രെയിൻ യാത്രക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ച് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

October 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: കൊള്ളാം തിരുപ്പതി എക്സ്പ്രസിലെ യാത്രക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ചു രക്ഷപ്പെട്ട പ്രതി പാലക്കാട് റെയിൽവേ പോലീസിന്റെ വലയിൽ കുടുങ്ങി.  ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

തിരുവനന്തപുരത്തു നിന്നുo തിരുപ്പതി പോവുകയായിരുന്ന യാത്രക്കാരിയെ പ്രതി സ്ലീപ്പർ കോച്ചിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പരാതി പറഞ്ഞെങ്കിലും ട്രെയിൻ പാലക്കാട് ജംഗ്ഷൻ എത്തും മുൻപ് പ്രതി രക്ഷപ്പെടുകയുമായിരുന്നു.

തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എസ്ഐ കെ.ജെ പ്രവീൺ, സിപിഒമാരായ സന്ദീപ്, ഷഫറലി ഖാൻ, ഗോകുൽ, സന്യൂപ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Get more updates from Pudukad News on Google