loader image
സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾക്കും പോക്സോ ബാധകം; ‘റോമിയോ–ജൂലിയറ്റ്’ ചട്ടം വരുന്നു

സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾക്കും പോക്സോ ബാധകം; ‘റോമിയോ–ജൂലിയറ്റ്’ ചട്ടം വരുന്നു

തിനെട്ട് വയസ്സിന് താഴെയുള്ള കൗമാരക്കാർ പരസ്പര സമ്മതത്തോടെ ഏർപ്പെടുന്ന ലൈംഗിക ബന്ധങ്ങളെ പോക്സോ (POCSO) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ ലൈംഗികാതിക്രമങ്ങളായി വ്യാഖ്യാനിക്കുന്ന രീതി ചർച്ചയായതോടെയാണ് കോടതി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കുട്ടികളെ സംരക്ഷിക്കാൻ നിർമ്മിച്ച നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ കോടതി ലക്ഷ്യമിടുന്നത്.

നിശ്ചിത പ്രായപരിധിയിലുള്ള പ്രണയിതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമാണെങ്കിൽ ശിക്ഷയിൽ ഇളവ് നൽകുന്നതാണ് ‘റോമിയോ-ജൂലിയറ്റ്’ ചട്ടം. പല വിദേശ രാജ്യങ്ങളിലും ഈ നിയമം നിലവിലുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ തമ്മിൽ രണ്ടോ നാലോ വയസ്സിന്റെ മാത്രം വ്യത്യാസമേ ഉള്ളൂ എങ്കിൽ അതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാത്ത രീതിയാണിത്. കൗമാരക്കാർക്കിടയിലെ സ്വാഭാവികമായ ബന്ധങ്ങളെ ക്രിമിനൽ വൽക്കരിക്കുന്നത് തടയാൻ ഇത്തരം വ്യവസ്ഥകൾ സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Also Read: ഭർത്താവിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷി; ഭാര്യയെ ഡൽഹിയിൽ വെടിവെച്ചു കൊന്നു

See also  “എൻഎസ്എസ് എന്നും മതേതര പക്ഷത്ത്, വ്യതിയാനം സംഭവിച്ചത് എസ്എൻഡിപിക്ക്”: കുഞ്ഞാലിക്കുട്ടി

വ്യക്തിപരമായ പകപോക്കലിനും കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കാനുമുള്ള ആയുധമായി പോക്സോ നിയമം പലപ്പോഴും മാറുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ പ്രായം 18-ൽ താഴെയാണെന്ന് തെറ്റായി കാണിച്ച് ആൺകുട്ടികളെ ഇത്തരം കേസുകളിൽ കുടുക്കുന്നത് ആവർത്തിച്ചു കണ്ടിട്ടുണ്ടെന്നും, കൗമാരക്കാരുടെ ജീവിതം തകർക്കുന്ന വ്യാജ പരാതികൾ നൽകുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതോടൊപ്പം തന്നെ, പ്രായം നിർണ്ണയിക്കുന്നതിനായി അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പോക്സോ കേസുകളിൽ ജാമ്യം പരിഗണിക്കുമ്പോൾ നിർബന്ധമായും വൈദ്യപരിശോധന (Ossification Test) നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈൽ ജസ്റ്റിസ് നിയമം വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. കൗമാരക്കാർ തമ്മിലുള്ള പ്രണയബന്ധങ്ങളെ ഗൗരവകരമായ ലൈംഗികാതിക്രമങ്ങളിൽ നിന്ന് വേർതിരിച്ചു കാണണമെന്നും കോടതി വ്യക്തമാക്കി.

The post സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾക്കും പോക്സോ ബാധകം; ‘റോമിയോ–ജൂലിയറ്റ്’ ചട്ടം വരുന്നു appeared first on Express Kerala.

See also  മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ!
Spread the love

New Report

Close