‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu

Current: മലയാളം

പാലക്കാട്: മുൻ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് മുന്നിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പാലക്കാട്ടെ പുതിയ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ വി. ചെന്താമരാക്ഷൻ. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിനടക്കം യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(EN Suresh Babu, V Chenthamarakshan Refutes Allegations Against EN Suresh Babu)
സ്ഥാനത്തുനിന്ന് സ്വയം മാറിനിൽക്കാൻ ഇ എൻ സുരേഷ് ബാബു ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. യുവതി നൽകിയതടക്കം പാർട്ടികൾ മാധ്യമ വാർത്തകൾ മാത്രമാണെന്ന് ചെന്താമരാക്ഷൻ പറഞ്ഞു. പാലക്കാട് സിപിഎമ്മിൽ യാതൊരുവിധ വിഭാഗീയതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംഘടനാപരമായ തിരുത്തൽ നടപടികളുടെ ഭാഗമായാണ് സ്ഥാനമാറ്റമെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
Story Summary
Newly appointed CPM Palakkad District Secretary V. Chenthamarakshan refuted allegations against predecessor E.N. Suresh Babu, stating no complaints were received by party leadership and that Suresh Babu stepped down voluntarily for personal reasons. While CPM categorized the leadership change as part of electoral performance corrections, opposition parties like the Congress alleged misconduct behind the removal.




