ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity

🌐 Select your Language:
Current: മലയാളം
Current: മലയാളം

റിപ്പോർട്ട്: അൻവർ ഷരിഫ്
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ബസുകളുടെ ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായത്തിനായി നൽകും. കിഴിശ്ശേരി കടങ്ങല്ലൂർ സ്വദേശി ജയചന്ദ്രൻ എന്ന ബാജിയുടെ ചികിത്സാ സഹായ ഫണ്ടിലേക്കാണ് തുക കൈമാറുന്നത്. (Edavannappara bus workers charity)
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ് ജയചന്ദ്രൻ. ബസ് തൊഴിലാളികളും നാട്ടുകാരും സജീവമായി ഇടപെട്ടാണ് ചികിത്സാ ചെലവിലേക്ക് സഹായം സമാഹരിക്കുന്നത്. ഒരു ജീവൻ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ഒത്തൊരുമിച്ച് കൈകോർക്കുകയാണ് ഇവർ. ബസ് തൊഴിലാളികളുടെ ഈ കൂട്ടായ്മയിലൂടെ ലഭിക്കുന്ന ഇന്നത്തെ കലക്ഷൻ ജയചന്ദ്രന്റെ ചികിത്സയ്ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എടവണ്ണപ്പാറയിൽ നിന്നുള്ള ഈ കാരുണ്യയാത്രയ്ക്ക് നാട്ടുകാരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.
Get more updates from Pudukad News on Google




