Skip to content
November 21, 2026
⌕

മലപ്പുറത്തെ വർഗീയകേന്ദ്രമായി ചിത്രീകരിക്കാൻ അനുവദിക്കില്ല; മുൻ എം.എൽ.എയുടെ വിദ്വേഷ പരാമർശത്തിനെതിരെ കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമിറ്റി

October 5, 2026
Share this post to

കുവൈത്ത്: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന മുൻ പൊന്നാനി എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാറിന്റെ പ്രസ്താവന അങ്ങേയറ്റം നീചവും വിദ്വേഷം നിറഞ്ഞതുമാണെന്ന് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു.

സംഘ്പരിവാർ അജണ്ടകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു ജനതയെ മുഴുവൻ തീവ്രവാദ ചാപ്പകുത്താനുള്ള നീക്കം കേരളത്തിന്റെ പൊതുമനസ്സിന് അപമാനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവനകൾ അർപ്പിച്ച, ഉന്നതമായ മതസൗഹാർദ്ദവും കാരുണ്യപാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനും പരാജയഭീതി മറച്ചുവെക്കാനും വേണ്ടി സ്വന്തം ജില്ലയെ തന്നെ വർഗീയ കേന്ദ്രമാക്കി മാറ്റിനിർത്തുന്നത് ഒരു മുൻ ജനപ്രതിനിധിക്ക് ഒട്ടും ഭൂഷണമല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

പി. നന്ദകുമാർ ജില്ലയെ അപമാനിച്ചു നടത്തിയ വിഷലിപ്തമായ പരാമർശം ഉടനടി പിൻവലിച്ച് പൊതുസമൂഹത്തോട് നിരുപാധികം മാപ്പ് പറയാൻ തയ്യാറാകണമെന്ന് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.

മലപ്പുറത്തിന്റെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മതേതര പൊതു സമൂഹത്ത് നിന്നും ശക്തമായ പ്രതിരോധം തീർക്കണ മെന്നും  ജില്ലാ ഭാരവാഹികളായ അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ. ഫി യാസ് പുകയൂർ എന്നിവവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Get more updates from Pudukad News on Google