Skip to content
November 21, 2026
⌕

അറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന ഓട്ടോപേ; പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

October 5, 2026
Share this post to

ഓരോ മാസവും ഇഎംഐ മുതൽ വാട്ടർബിൽ വരെ അടച്ച് കഴിയുമ്പോഴേക്കും നമ്മുടെ അക്കൗണ്ട് കാലിയായിട്ടുണ്ടാവും. ഇതൊന്നുമല്ലാതെ പലരുടേയും അക്കൗണ്ട് കാലിയാക്കുന്ന മറ്റൊരു സംവിധാനമാണ് ഫോണുകളിലെ ഓട്ടോ പേയ്മെന്റ്.


 എളുപ്പത്തിന് വേണ്ടിയാണ് അധികം പേരും ഈ സംവിധാനം ഉപയോ​ഗിക്കുന്നതെങ്കിലും അത് ഓഫ് ചെയ്യാൻ മറന്നു പോകുന്നത് പണി തരാറുണ്ട്. ഈ ഓട്ടോ പേയ്മെന്റ് സംവിധാനം എങ്ങനെ ഓഫ് ചെയ്യും ? നമ്മളറിയാതെ പണം വിഴുങ്ങുന്ന സംവിധാനത്തെ എങ്ങനെ നിയന്ത്രിക്കും


സെറ്റിങ്സ് ഓൺ ചെയ്യുന്നതിന് മുൻപായി എല്ലാം സസൂക്ഷ്മം വായിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എത്ര രൂപയാണ് മാസംതോറും അവർ പിടിക്കുകയെന്നും, എത്ര തവണ ഇത് ആവർത്തിക്കുമെന്നും വായിച്ച് മനസ്സിലാക്കണം, പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ്, ഇലക്ട്രിസിറ്റി ബില്ല് അടക്കം മാസംതോറുമുള്ള ബില്ലുകളുടെ കാര്യം. ഓട്ടോപേയ്മെന്‍റുകൾ ഓൺ ചെയ്തിടുന്നതിന് മുൻപ് ഏതാനും മിനിറ്റുകളെടുത്ത് വിശദാംശങ്ങൾ മുഴുവൻ വായിക്കുകയാണെങ്കിൽ വലിയൊരു തലവേദനയോട് ബൈ പറയാം.

ഓട്ടോപേയ്മെന്‍റ് ഓൺ ചെയ്യുന്നതിന് മുൻപായി ബാങ്കിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനോ അംഗീകൃത വെബ്സൈറ്റോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. അജ്ഞാതമായ ആപ്പുകളും തേർഡ് പാർട്ടി വെബ്സൈറ്റുകളും ഒഴിവാക്കാം. വിശ്വസ്ഥതയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലൂടെ ട്രാൻസാക്ഷനുകളും നിങ്ങളുടെ അക്കൗണ്ടും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാകും

 

ഓട്ടോമാറ്റിക് ആണെങ്കിലും നിങ്ങളുടെ അക്കൗണ്ടിന്‍റെ സുരക്ഷയെ മറന്നുകളയരുത്. അധികപേരും സൗകര്യപൂര്‍വം വിട്ടുകളയുന്ന ഒന്നാണത്. ഓട്ടോ പേയ്മെന്‍റ് വഴി ബില്ലുകൾ അടക്കുമ്പോഴും അക്കൗണ്ട് ബാലൻസ് ഇടക്കിടെ ചെക്ക് ചെയ്യണം. ഓരോ മാസവും ട്രാൻസാക്ഷനുകൾ പരിശോധിക്കുക കൂടിയായാൽ ചെറുതും അശ്രദ്ധവുമായ തെറ്റുകൾ പോലും ഒഴിവാക്കാനാകും. ഇത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ സുതാര്യവും നിങ്ങളുടെ നിയന്ത്രണത്തിലും കൊണ്ടുവരാനും സഹായകരമാകും.

കണക്കിൽ പെടാത്തത്രയും പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസംതോറും നഷ്ടപ്പെടുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ടാൽ കണ്ടില്ലെന്ന് നടിക്കരുത്. ഉടനടി ബാങ്കിനെ സമീപിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം.

അനുനിമിഷം ജീവിതം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ബില്ലുകൾ, ഇഎംഐ, മറ്റ് സബ്സ്ക്രിപ്ഷനുകൾ എന്നിവയെല്ലാം കൂടുകയോ കുറയുകയോ ചെയ്യും. ഈ മാറ്റങ്ങൾ അതാത് സമയങ്ങളിൽ അറിഞ്ഞുവെക്കേണ്ടതും പ്രധാനമാണ്. ഇതുവഴി അനാവശ്യ ചാർജുകളോട് നോ പറയാം.

അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നത് കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് പലരും പറയാറുണ്ട്. എന്നാൽ, ഈ പറയുന്നത്ര പാടൊന്നുമല്ല ഇത് കണ്ടുപിടിക്കാൻ. യുപിഐ ഓട്ടോ പേ വഴി ഏതൊക്കെ സർവീസുകൾക്ക് പണം ഈടാക്കുന്നുണ്ടെന്ന് എളുപ്പത്തിലറിയാം.

Get more updates from Pudukad News on Google