Skip to content
November 20, 2026
⌕

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് വനദുർഗ്ഗാ ക്ഷേത്രത്തിലെ ആയില്ല്യം പൂജ ചൊവ്വാഴ്ച നടക്കും

October 5, 2026
Share this post to

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് വനദുർഗ്ഗാ ക്ഷേത്രത്തിലെ സർപ്പക്കാവിൽ വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന വിശേഷാൽ കന്നി ആയില്യം പൂജയും നൂറുംപാലും ചൊവ്വാഴ്ച രാവിലെ 9 -ന് ക്ഷേത്രം മേൽശാന്തി അരുൺ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടക്കും.
 
​ പ്രകൃതിയുടെയും കാവുകളുടെയും സംരക്ഷണത്തോടൊപ്പം തലമുറകളായി തുടർന്നുപോരുന്ന ആത്മീയ സംസ്കാരമാണ് നാഗാരാധന. നാഗദേവതകൾ കാവുകളിൽ അധിവസിക്കുന്നതുകൊണ്ടുതന്നെ, പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന സന്ദേശവും ഇതിലുണ്ട്.

cheradikavu temple-3

വർഷത്തിൽ ഒരിക്കൽ മാത്രം കന്നി മാസത്തിലെ ആയില്യം നക്ഷത്രത്തിൽ നടത്തുന്ന പാൽ, മഞ്ഞൾപ്പൊടി, കരിക്ക്, അരിപ്പൊടി തുടങ്ങിയവ ഉപയോഗിച്ചുള്ള നൂറും പാലും, സർപ്പപൂജ വഴിപാടുകൾക്കും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

Get more updates from Pudukad News on Google