Skip to content
November 19, 2026
⌕

പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

October 5, 2026
Share this post to

ഒലവക്കോട്: അഞ്ച്കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ആസമിൽനിന്നും പാലക്കാടേക്ക് ലാപ്ടോപ് ബാഗിൽ കടത്തിക്കൊണ്ട് വന്ന അഞ്ച്കിലോ കഞ്ചാവുമായി ആസ്സാം നാഗാവ്, ഡിംഗ് സ്വദേശി സഹറുൾ ഇസ്ലാം (30) നെ അറസ്റ്റ് ചെയ്തു.

ഉണക്കകഞ്ചാവ് പ്രോസസ്സ് ചെയ്ത് ലാപ്ടോപ് രൂപത്തിലാക്കി ചാക്കിനുള്ളിൽ പൊതിഞ്ഞു ലാപ്ടോപ് ബാഗിൽ വച്ചു പല ട്രൈനുകളിൽ മാറി കയറി കേരളത്തിൽ എത്തിച്ചു പല ജില്ലകളിൽ വിതരണം ചെയ്യുന്നതാണ് ഇയാളുടേ രീതിയെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് പൊതു വിപണിയിൽ അഞ്ച്ലക്ഷത്തോളം രൂപ വില വരും.

ആർപിഎഫ് ഇൻസ്‌പെക്ടർ സി.ഗിരീഷ്, റെയിൽവേ പോലീസ് എസ്ഐ കെ ജെ പ്രവീൺ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Get more updates from Pudukad News on Google