
ന്യൂസിലൻഡിനെതിരായ വഡോദര ഏകദിനത്തിൽ കളത്തിലിറങ്ങിയതോടെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കോഹ്‌ലി ഇപ്പോൾ എത്തിയിരിക്കുന്നത്.
തന്റെ കരിയറിലെ 309-ാം ഏകദിനത്തിനാണ് കോഹ്‌ലി വഡോദരയിൽ പാഡണിഞ്ഞത്. ഇതോടെ 308 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് കോഹ്‌ലി പിന്നിലാക്കിയത്. ബാറ്റിംഗിൽ തിളങ്ങുന്നതിന് മുൻപ് തന്നെ, മൈതാനത്തിറങ്ങിയ നിമിഷം മുതൽ ഈ ചരിത്രനേട്ടം താരത്തെ തേടിയെത്തി. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ മാത്രമാണ് ഇനി മത്സരങ്ങളുടെ എണ്ണത്തിൽ കോഹ്‌ലിക്ക് മുന്നിലുള്ളത്.
The post റെക്കോർഡുകൾ കീഴടക്കി ‘കിങ്’ കോഹ്‌ലി; വഡോദരയിൽ ഗാംഗുലിയെ മറികടന്ന് ചരിത്രനേട്ടം appeared first on Express Kerala.



